Flash News

വിമര്‍ശിക്കുന്നവര്‍ക്കേതിരേ ആഞ്ഞടിച്ച് ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുഖപ്രസംഗം

വിമര്‍ശിക്കുന്നവര്‍ക്കേതിരേ ആഞ്ഞടിച്ച് ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുഖപ്രസംഗം
X
കോഴിക്കോട്: രാജ്യസഭാ സീറ്റിന്റെ പേരില്‍ നേതൃത്വത്തെ വിമര്‍ശിക്കുന്നവര്‍ക്കേതിരേ ആഞ്ഞടിച്ച് ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുഖപ്രസംഗം. വിമര്‍ശിക്കുന്നവര്‍ക്ക് അവരുടെ നിലപാടുകള്‍ തിരുത്തേണ്ടി വരും. നിലവിലെ വിവാദം ജനാധിപത്യവിശ്വാസികളെ ആശങ്കപ്പെടുത്തുന്നതാണ്.മുന്‍പും സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കിയിട്ടുണ്ട്. കൊല്ലം സീറ്റ് ആര്‍എസ്പിക്കും രാജ്യസഭാ സീറ്റ് വീരേന്ദ്രകുമാറിനും നല്‍കിയിട്ടുണ്ട്. ഇത് പലരും സൗകര്യപൂര്‍വം മറക്കുകയാണ്.



കെഎം മാണിയുടെ വരവോടെ ഐക്യജനാധിപത്യ മുന്നണിയുടെ അടിത്തറ വികസിച്ചിരിക്കുകയാണെന്ന് ലീഗ് മുഖപത്രം. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് മുന്നണി വിപുലീകരിക്കാനും ഐക്യപ്പെടുത്താനുമാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു
Next Story

RELATED STORIES

Share it