വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നിവേദനം നല്‍കി



കോഴിക്കോട്: ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ ഡോ. ഹാദിയയെ വീട്ടുതടങ്കലില്‍ തളച്ചിട്ട് മനുഷ്യാവകാശവും പൗരാവകാശവും നിഷേധിക്കുന്ന നടപടി നിയമസഭയില്‍ ഉന്നയിക്കണമെന്നാവശ്യപ്പെട്ടു കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനും കുന്ദമംഗലം എംഎല്‍എ പി ടി എ റഹീമിനും പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിനും കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രനും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നിവേദനം നല്‍കി. ഹാദിയ വിഷയത്തിലെ കടുത്ത മനുഷ്യാവകാശ ലംഘനം ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എംഎല്‍എമാരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ പ്രതിനിധികള്‍ സന്ദര്‍ശിച്ചത്. വിവിധ ജില്ലകളില്‍ മൈമൂന അബൂബക്കര്‍, റസീന കാരന്തൂര്‍, റഹീന കൊടുവള്ളി, നസീറ കൊടുവള്ളി, ഹാസിയ താമരശ്ശേരി (കോഴിക്കോട്), കെ പി സുഫീറ, ഫാത്തിമ ഷംസുദ്ദീ ന്‍, നാസിയ ആഷിക്, ഷഹനാസ് ഇക്ബാല്‍, ജുബിരി മുസ്തഫ (കണ്ണൂര്‍) നിവേദനം നല്‍കി.
Next Story

RELATED STORIES

Share it