Flash News

വിമന്‍സ് ഫ്രണ്ട് പ്രസിഡന്റ് സൈനബയുടെ പരാതിയില്‍ ടൈസ് നൗ ചാനലിന് സമന്‍സ്

വിമന്‍സ് ഫ്രണ്ട് പ്രസിഡന്റ് സൈനബയുടെ പരാതിയില്‍ ടൈസ് നൗ ചാനലിന് സമന്‍സ്
X
കോഴിക്കോട്: നാഷനല്‍ വിമന്‍സ് ഫ്രണ്ട് പ്രസിഡന്റ് എ എസ് സൈനബ നല്‍കിയ അപകീര്‍ത്തിക്കേസില്‍ ടൈസ് നൗ വാര്‍ത്താ ചാനലിന് കോടതിയുടെ സമന്‍സ്. മലപ്പുറം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ശിവശങ്കര്‍, വാര്‍ത്താ അവതാരകന്‍ ആനന്ദ് നരസിംഹന്‍ എന്നിവര്‍ക്ക് സമന്‍സ് അയച്ചത്. ആഗസ്ത് 30ന് കോടതിയില്‍ ഹാജരാവണമെന്നാണ് ഇവരോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.



സംസ്ഥാനത്തെ ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം വിഭാഗത്തിലക്ക് മതപരിവര്‍ത്തനം നടത്താന്‍ സൈനബ ഇടപെടുന്നുണ്ടെന്നും ഇത്തരക്കാരെ ഇവര്‍ സംരക്ഷിക്കുന്നുണ്ടെന്നുമുള്ള ടൈംസ് നൗവിന്റെ ആരോപണത്തിനെതിരേയാണ് കോടതിയെ സമീപിച്ചത്. കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികള്‍ വേട്ടയാടപ്പെടുന്നു, മതംമാറ്റത്തിന് ഇരയാക്കപ്പെടുന്നു, ചൂഷണം ചെയ്യപ്പെടുന്നു എന്ന പേരില്‍ 2017 ആഗസ്ത് 30ന് സംപ്രേക്ഷണം ചെയ്ത പരിപാടി തന്നെ ലൗ ജിഹാദിന്റെ ഇടനിലക്കാരിയാക്കി കാണിക്കാന്‍ ശ്രമിച്ചു. നിരവധി പേര്‍ വീക്ഷിച്ച പരിപാടി പൊതു പ്രവര്‍ത്തക കൂടിയായ തനിക്ക് സമൂഹത്തില്‍ അപകീര്‍ത്തിയുണ്ടാക്കിയെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
Next Story

RELATED STORIES

Share it