Pathanamthitta local

വിമന്‍സ് ഇന്ത്യാ മൂവ്‌മെന്റ് ചെങ്ങന്നൂരില്‍ മല്‍സരിക്കും

പത്തനംതിട്ട: പിഡിപിയുടെ വനിതാ വിഭാഗമായ വിമന്‍സ് ഇന്ത്യാ മൂവ്‌മെന്റ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി മല്‍സരിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ശശികുമാരി വര്‍ക്കല. വിമന്‍സ് ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഫാസിസത്തെ അടുക്കള പടിവാതില്‍വരെ നാം കാക്കേണ്ടതില്ല. അവര്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തുകയും ഒരു പ്രതിരോധനിര തീര്‍ക്കേണ്ട സാഹചര്യത്തിലാണ് കേരള സമൂഹം എത്തിനില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. പിഡിപി ജില്ലാ പ്രസിഡന്റ് റഷീദ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു. സംസ്ഥാന ജില്ലാ ഭാരവാഹികളായ സീന ഷാജഹാന്‍, അമ്പിളി വിജയന്‍, ഷീജ അസീസ്, പ്രസന്നകുമാരി, നൂര്‍ജി ജബ്ബാര്‍,സജീന സക്കീര്‍, സുല്‍ഫത്ത് ഹക്കീം, ഷൈലജ റസാക്, സലീന വഹാബ്,  സുമയ്യ ഹനീഫ, നൂര്‍ജഹാന്‍ ബീവി സംസാരിച്ചു.
Next Story

RELATED STORIES

Share it