വിമതര്‍ കേരളാ കോണ്‍. വിട്ടുവന്നാല്‍ നിലപാടറിയിക്കാം: പിണറായി

തിരുവനന്തപുരം/കൊച്ചി: കേരളാ കോണ്‍ഗ്രസ്സിലെ വിമതവിഭാഗം പാര്‍ട്ടി വിട്ടുവന്നാല്‍ അപ്പോള്‍ നിലപാടു സ്വീകരിക്കാമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നു പുറത്തേക്കുവരാന്‍ ഇടയുണ്ടെങ്കില്‍ വരട്ടേ, നോക്കാമെന്നും പിണറായി പ്രതികരിച്ചു.
അതേസമയം, നിലവില്‍ യുഡിഎഫിനൊപ്പമാണെന്നും മുന്നണി മാറ്റമില്ലെന്നും കേരള കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പി ജെ ജോസഫ് കൊച്ചിയില്‍ പറഞ്ഞു. നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ് അവസാനമായി ഒന്നും ഇതു സംബന്ധിച്ച് പറയാറായിട്ടില്ല. മുന്നണി മാറുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.
Next Story

RELATED STORIES

Share it