Idukki local

വിമതരുടെ തിരഞ്ഞെടുപ്പ് സാമഗ്രികള്‍ യുഡിഎഫ് നശിപ്പിക്കുന്നതായി പരാതി

കുമളി: കുമളി ഗ്രാമപഞ്ചായത്തിലെ കേരളാ കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് സാമഗ്രികള്‍ യുഡിഎഫുകാര്‍ നശിപ്പിക്കുന്നതായി പരാതി. അഞ്ചാം വാര്‍ഡ് ഒട്ടകത്തലമേട്ടില്‍ നിലവിലെ ഗ്രാമപഞ്ചായത്ത് അംഗമായ ജെസി റോയിയും, നാലാം വാര്‍ഡ് പത്തുമുറിയില്‍ കേരളാ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് സജു പറപ്പള്ളിയുമാണ് യുഡിഎഫ് വിമതരായി രംഗത്തുള്ളത്.
ഇരുവരും മത്സരിക്കുന്നത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ വാര്‍ഡുകളില്‍ ഇവര്‍ സ്ഥാപിച്ച തെരഞ്ഞെടുപ്പ് പ്രചാരണ സംവിധാനങ്ങള്‍ നശിപ്പിച്ചതായി ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥികളായി പത്തുമുറിയില്‍ മത്സരിക്കുന്ന സണ്‍സി മാത്യുവും ഒട്ടകത്തലമേട്ടില്‍ മത്സരിക്കുന്ന മജോ കാരിമുട്ടവും പാര്‍ട്ടി പ്രവര്‍ത്തകരുടെ എതിര്‍പ്പ് നേരിടുന്നവരാണ്. ഇരു വാര്‍ഡുകളിലും സ്ഥാനാര്‍ഥികളാകാന്‍ ഉചിതരായ ആളുകള്‍ ഉണ്ടെന്നിരിക്കെ മറ്റ് വാര്‍ഡുകളില്‍ നിന്ന് ഇവരെ ഇറക്കുമതി ചെയ്ത് സ്ഥാനാര്‍ഥികളാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ ആരോപിച്ചു. മാത്രമല്ല വിമതരെന്നതിനാല്‍ ഇവരില്‍ നിന്നും പലവിധത്തിലുള്ള ഭീഷണികള്‍ ഉയരുന്നുണ്ടെന്നും ഇക്കാര്യങ്ങള്‍ കാണിച്ച് കുമളി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it