kannur local

വിമതരും അപരരും; കണ്ണൂരില്‍ വോട്ടുതേടി രണ്ടാംവട്ടവും ഉമ്മന്‍ചാണ്ടി

കണ്ണൂര്‍: യുഡിഎഫിന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിമതശല്യം നേരിടുന്ന കണ്ണൂരില്‍ വോട്ട്‌തേടി രണ്ടാംവട്ടവും ഉമ്മന്‍ചാണ്ടിയെത്തി. ഇന്നലെ 11കേന്ദ്രങ്ങളിലാണ് ഉമ്മന്‍ചാണ്ടി പാഞ്ഞെത്തിയത്. യുഡിഎഫിനെതിരേ വിമതര്‍ മല്‍സരിക്കുന്ന അഴീക്കോട്, ഇരിക്കൂര്‍, പേരാവൂര്‍, കണ്ണൂര്‍ മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിലടക്കമാണ് ഉമ്മന്‍ചാണ്ടി പ്രചാരണത്തിനെത്തിയത്.
അക്രമരാഷ്ട്രീയത്തിനു ഭരണത്തുടര്‍ച്ചയ്ക്കും വോട്ട് യുഡിഎഫിന് ചെയ്യണമെന്നാണ് രണ്ടാംഘട്ട പ്രചാരണത്തില്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്യ. ഇന്നലെ രാവിലെ അഴീക്കോട് മണ്ഡലത്തിലെ കണ്ണാടിപ്പറമ്പില്‍ നിന്നു തുടങ്ങിയ പ്രചാരണത്തില്‍ എല്ലായിടത്തും സിപിഎമ്മിന്റെയും ബിജെപിയുടെയും അക്രമരാഷ്ട്രീയം തന്നെയായിരുന്നു മുഖ്യപ്രചാരണം.
എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് പറയുന്നവര്‍ അഞ്ചുവര്‍ഷം ഭരിച്ചപ്പോള്‍ എന്ത് ചെയ്‌തെന്ന് കൂടി വ്യക്താക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നടപ്പാക്കിയ വികസനത്തിനു മാത്രമല്ല, നടപ്പാക്കാനിരിക്കുന്നതിനു കൂടിയാണ് വോട്ട് ചോദിക്കുന്നത്. വര്‍ഗീയതക്കെതിരേ സന്ധിയില്ലാനിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസാണ്. യുഡിഎഫിന്റെ മതനിരപേക്ഷതക്ക് പിണറായി വിജയന്റെ സാക്ഷ്യപത്രം വേണ്ട. ബിജെപിയുമായി രഹസ്യകച്ചവടം നടത്തുന്നത് എല്‍ഡിഎഫാണെന്ന് എല്ലാവര്‍ക്കും അറിയാം. യുഡിഎഫ്-ബിജെപി ബന്ധം ആരോപിക്കുന്നത് ശുദ്ധ അസംബന്ധമാണ്. ബിജെപി ഭിന്നിപ്പിച്ച് ഭരിക്കല്‍ നയമാണ് പിന്തുടരുന്നത്. സിപിഎമ്മിന്റെയും ബിജെപിയുടെയും മുഖമുദ്ര അക്രമമാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണാടിപ്പറമ്പ്, പഴയങ്ങാടി, ആലക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ പരിപാടിക്കു ശേഷം ഇരിക്കൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ കണ്ണൂര്‍ ചേംബര്‍ ഹാളില്‍ പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി കുടുംബസംഗമത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ജോയ് കണിവേലില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ ഡി മുസ്തഫ, കണ്ണൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനി, മുണ്ടേരി ഗംഗാധരന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, സുരേഷ്ബാബു എളയാവൂര്‍ പങ്കെടുത്തു. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ പ്രവാസികളുടെ മക്കള്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി.
ഇരിട്ടി:സിപിഎമ്മും ബിജെപിയും ചേര്‍ന്ന് കേരളത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉളിക്കലില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സി ജോസഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു. യോഗത്തില്‍ എ ടി ജോസഫ് അധ്യക്ഷത വഹിച്ചു. പ്ര.എ ഡി മുസ്തഫ, കെ സി ജോസഫ്, കെ സുരേന്ദ്രന്‍, ചാക്കോ പാലക്കലോടി, ടി ഡി ഷാജി, ബേബി തോലാനി, ബെന്നി തോമസ്, അഹമ്മദ് കുട്ടി ഹാജി, ലിസ്സി ജോസഫ്, ഷേര്‍ളി അലക്‌സാണ്ടര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it