malappuram local

വിഭാഗീയത: യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവച്ചു

എടപ്പാള്‍: മുസ്്‌ലിംലീഗ് തവനൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയിലേയും എടപ്പാള്‍ പഞ്ചായത്ത് കമ്മിറ്റിയിലേയും വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് എടപ്പാള്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും എട്ടാം വാര്‍ഡ് അംഗവുമായ വി കെ എ മജീദ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. മുസ്്‌ലിംലീഗ് ശാഖാ സെക്രട്ടറി, പഞ്ചായത്ത് കൗണ്‍സില്‍ മെമ്പര്‍ സ്ഥാനം, എംഎസ്എഫ് ജില്ലാ കമ്മിറ്റി അംഗത്വം എന്നിവയില്‍ നിന്നും രാജിവെച്ചതായി വി കെ എ മജീദ് പറഞ്ഞു. എടപ്പാള്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പര്‍ കൂടിയായ മജീദ് മെമ്പര്‍ സ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ചാലോചിക്കാന്‍ ഇന്ന് വാര്‍ഡിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം വിളിച്ചു ചേര്‍ത്ത് തീരുമാനം കൈകൊള്ളുമെന്നും മജീദ് പറഞ്ഞു.
ഇന്നലെ നടന്ന ലീഗ് തവനൂര്‍ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരണത്തില്‍ അര്‍ഹരായ നേതാക്കളെ പരലരേയും തഴഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തന പരിചയമില്ലാത്ത പലരേയും കമ്മിറ്റികളില്‍ തിരുകി കയറ്റിയതായി രാജിവെച്ച വി കെ എ മജീദ് ആരോപിച്ചു. മാസങ്ങളായി ലീഗ് എടപ്പാള്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ വിഭാഗീയത രൂക്ഷമാണ്. യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ്ദാന ചടങ്ങ് പൊളിക്കാന്‍ വരെ പഞ്ചായത്തിലെ പാര്‍ട്ടി നേതൃത്വം ശ്രമം നടത്തിയിരുന്നു.  പാര്‍ട്ടിയുടെ 70-ാം വാര്‍ഷികാഘോഷങ്ങള്‍ ചേരിതിരിഞ്ഞാണ് നടത്തിയത്.
പഞ്ചായത്തിലെ നേതാക്കള്‍ തുടരുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകാതെ അവര്‍ക്ക് പ്രോത്സാഹനം ചെയ്യുന്ന നടപടികളാണ് തവനൂര്‍ മണ്ഡലം നേതാക്കള്‍ കൈകൊള്ളുന്നതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും രാജിവെക്കുന്നതെന്നും വി കെ എ മജീദ് പറഞ്ഞു.
Next Story

RELATED STORIES

Share it