വിഭാഗീയത; കാഞ്ഞങ്ങാട് മണ്ഡലം യുഡിഎഫ് കണ്വന്ഷന് മാറ്റി
BY Sumeera SMR16 April 2016 4:20 AM GMT
Sumeera SMR16 April 2016 4:20 AM GMT
കാഞ്ഞങ്ങാട്: സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിലുണ്ടായ വിഭാഗീയതയെ തുടര്‍ന്ന് ഇന്നലെ നടക്കാനിരുന്ന മണ്ഡലം കണ്വന്ഷന് മറ്റൊരു ദിവസത്തേക്ക് മാറ്റി.
മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡിസിസി ജനറല്‍ സെക്രട്ടറി ധന്യ സുരേഷിനെ ഉള്ക്കൊള്ളാനാവുകയില്ലെന്ന് പറഞ്ഞ് ഒരു വിഭാഗം നേതാക്കള്‍ കഴിഞ്ഞ ദിവസം നീലേശ്വരത്ത് യോഗം ചേരുകയും പൊതു സ്ഥനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. കാഞ്ഞങ്ങാട് നഗരസഭ, കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, കള്ളാര്‍, പനത്തടി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രധാന പ്രവര്‍ത്തകരാണ് യോഗം ചേര്‍ന്നത്.
ഈ പശ്ചാത്തലത്തിലാണ് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്താനിരുന്ന മണ്ഡലം കണ്വന്ഷന് മാറ്റിവച്ചത്. കിനാനൂര്‍-കരിന്തളം കോണ്‍ഗ്രസില്‍ ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ മുഴുവന്‍ പരിഹരിച്ച ശേഷം അവിടെയും പിന്നീട് മണ്ഡലം കണ്‍വന്‍ഷനും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
കിനാനൂര്‍-കരിന്തളം പഞ്ചായാത്ത് കണ്വന്ഷന് ചോയ്യംകോട്ട് നാളെ നടക്കും. 18ന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ മണ്ഡലം കണ്‍വന്‍ഷനും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. സ്ഥാര്‍ഥി ധന്യ സുരേഷ് ഇന്നലെ ബളാല്‍ പഞ്ചായത്തിലാണ് പര്യടനം നടത്തിയത്. ഇന്നലെ രാവിലെ റസ്റ്റ് ഹൗസില്‍ പ്രധാന പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച ശേഷമാണ് അവര്‍ ബളാലിലേക്ക് യാത്ര തിരിച്ചത്.

Next Story
RELATED STORIES
മുല്ലപെരിയാര്‍ ഡാം ഡീ കമ്മീഷന് ചെയ്തില്ലെങ്കില്‍ മധ്യ കേരളം...
9 March 2024 3:39 PM GMTകാരുണ്യത്തിന്റെ ബക്കറ്റുമായി സ്വകാര്യ ബസ്സുകള്‍
4 Sep 2018 3:04 AM GMTഈരാറ്റുപേട്ടയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് മണലൂറ്റ് വ്യാപകം
4 Sep 2018 3:04 AM GMTറെയില്‍വേ സ്റ്റേഷന് റോഡ് തകര്‍ന്നിട്ടും അധികാരികള്‍ക്ക് അനക്കമില്ല
4 Sep 2018 3:03 AM GMTപ്രളയം തകര്‍ത്ത പാലം പുനര്‍നിര്‍മിച്ചു
4 Sep 2018 3:03 AM GMTബാര്‍ബര്‍ഷോപ്പുടമയെ മര്‍ദ്ദിച്ച സംഭവംമൂന്നുപേര് അറസ്റ്റില്‍;...
4 Sep 2018 3:02 AM GMT