kozhikode local

വിഭവ സമാഹരണത്തിന് കൂട്ടായ്മയുടെ വിജയം

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നതിന് ജില്ലയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിഭവ സമാഹരണം കൊയിലാണ്ടി ടൗണ്‍ ഹാളില്‍ സമാപിച്ചു. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ നേതൃത്വം നല്‍കി.
എംഎല്‍എമാരായ കെ ദാസന്‍, പുരുഷന്‍ കടലുണ്ടി, നഗരസഭ ചെയര്‍മാന്‍ കെ സത്യന്‍, ജില്ലാ കലക്ടര്‍ യു വി ജോസ്, പയ്യോളി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി ടി ഉഷ, പന്തലായനി ബ്ലോക്ക് പഞ്ചായത്തത് പ്രസിഡന്റ് കെ ശോഭ, വടകര ആര്‍ഡിഒ അബ്ദുറഹിമാന്‍, കൊയിലാണ്ടി തഹസില്‍ദാര്‍ പി പ്രേമന്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതില്‍ ജില്ലയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കൊയിലാണ്ടി നഗരസഭ തനത് ഫണ്ടില്‍ നിന്ന് ചെയര്‍മാന്‍ കെ സത്യന്‍ 10 ലക്ഷം രൂപയുടെ ചെക്ക് മന്ത്രിമാര്‍ക്ക് കൈമാറി. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് തനത് ഫണ്ട് അഞ്ച് ലക്ഷം രൂപ പ്രസിഡന്റ് അശോകന്‍ കൈമാറി. പ്രസിഡന്റ് 5000 രൂപയും സംഭാവന നല്‍കി. ചേമഞ്ചേരി ബേബി മറൈന്‍ എക്‌സ്‌പോര്‍ട്‌സ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മന്ത്രിമാര്‍ക്ക് കൈമാറി. ദക്ഷിണ റയില്‍വേ എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) 3,82,800 രൂപയുടെ ചെക്ക് തൊഴില്‍ മന്ത്രി ടി പി രാമകൃഷണന് ഡിവിഷന്‍ സെക്രട്ടറി ഉദയശങ്കര്‍ കൈമാറി.
ജില്ലയിലെ കൈത്തറി വ്യവസായ സഹകരണ സംഘങ്ങള്‍ 5, 30,000 രൂപയുടെ ചെക്ക് മന്ത്രിമാര്‍ക്ക് കൈമാറി. കൊയിലാണ്ടി ഹൃദയപൂര്‍വം സാംസ്‌കാരിക കൂട്ടായ്മ 86,500 രൂപയുടെ ചെക്ക് കൈമാറി. ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് ലഭിച്ച 2,36,440 രൂപ പുരുഷന്‍ കടലുണ്ടി എംഎല്‍എ കൈമാറി. മൂടാടി ഗ്രാമപ്പഞ്ചായത്ത്തനത് ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് ശ്രീജ മന്ത്രിമാര്‍ക്ക് നല്‍കി.

Next Story

RELATED STORIES

Share it