thiruvananthapuram local

വിഭവങ്ങള്‍ നിലനില്‍ക്കുന്നതില്‍ ഇന്ദിരയുടെ പങ്ക് വലുത് : ജയറാം രമേശ്



തിരുവനന്തപുരം:  രാജ്യത്ത് ഇന്നും പ്രകൃതി വിഭവങ്ങള്‍ നിലനില്‍ക്കുന്നതില്‍ ഇന്ദിരാഗാന്ധിയുടെ പങ്ക് ചെറുതല്ലെന്ന് മുന്‍ കേന്ദ്രമന്ത്രി  ജയറാം രമേശ്. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന  ഇന്ദിരാഗാന്ധി  എ ലൈഫ് ഇന്‍ നേച്ചര്‍ എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിരാ ഗാന്ധി രാഷ്ട്രീയ പ്രവര്‍ത്തകയ്ക്കപ്പുറം യഥാര്‍ഥ പരിസ്ഥിതി സ്—നേഹിയാണ്. ഇന്ദിരാഗാന്ധിയുടെ സൈലന്റ് വാലി സംരക്ഷണത്തിനുള്ള തീരുമാനമാണ് പരിസ്ഥിതി നാശത്തിന് കാരണമാകുന്ന പല പദ്ധതിക്കുമെതിരെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിന് ആധാരമായതെന്നും അദ്ദേഹം വ്യക്തമാക്കി.  സൈലന്റ് വാലി സംരക്ഷിക്കാനുള്ള  തീരുമാനമെടുത്തതിനൊപ്പം മലബാറിന്റെ ഊര്‍ജ്ജ സംരക്ഷണത്തിന് മറ്റൊരു പദ്ധതി കണ്ടെത്താനും ഇന്ദിരാഗാന്ധി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ചരിത്രപ്രസിദ്ധമായ സ്—റ്റോക്ക്—ഹോം കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് വനനശീകരണത്തിനെതിരെയും പരിസ്ഥിതി സംരക്ഷണത്തെകുറിച്ചും സംസാരിച്ച ഏക പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി.  കെപിസിസിയും ബോധേശ്വരന്‍ ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ സുഗതകുമാരി മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഏകെ ആന്റണിക്ക് പുസ്തകം കൈമാറിയാണ് പ്രകാശന കര്‍മം നിര്‍വ്വഹിച്ചത്. വി.ടി ബല്‍റാം എം.എല്‍.എ പുസ്തകത്തെ  പരിചയപ്പെടുത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,  കെപിസിസി അധ്യക്ഷന്‍ എംഎംഹസ്സന്‍, ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍, പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍പങ്കെടുത്തു.
Next Story

RELATED STORIES

Share it