Flash News

വിഭജനം മുന്നില്‍ക്കണ്ട് യമന്‍

സന്‍ആ: സൗദിഅറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം യമനില്‍ സൈനികമായി ഇടപെട്ടതോടെ രാജ്യം പല കഷ്ണങ്ങളായി മാറുമെന്ന് ഏതാണ്ട് ഉറപ്പായി. ഹദ്‌റമൗത്തിലെ തുറമുഖമായ മുഖല്ല യുഎഇയുടെ സഹായത്തോടെ പിടിച്ചെടുത്ത മേജര്‍ ജനറല്‍ അഹ്മദ് ബിന്‍ ബുറക്കും ഈ നിഗമനം പിന്തുണയ്ക്കുന്നു. അതോടെ കാല്‍നൂറ്റാണ്ട് പഴക്കമുള്ള ഏകീകൃത യമന്‍ ഫലത്തില്‍ ഇല്ലാതാവും. വടക്കുനിന്നുള്ള ഹൂഥികള്‍ അധികാരത്തിലെത്തുന്നതു തടയുന്നതിനാണ് സൗദിയും യുഎഇയും പഴയ തെക്കന്‍ യമനില്‍ ഇടപെടുന്നത്. ബ്രിട്ടിഷ് കോളനിയായിരുന്ന ഏദന്‍ തുറമുഖവും സമീപ പ്രദേശങ്ങളും മാര്‍ക്‌സിസ്റ്റ് ഒളിപ്പോരാൡകള്‍ 1970ല്‍ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചിരുന്നു. സോവിയറ്റ് യൂനിയന്റെ നിയന്ത്രണത്തിലായിരുന്ന രാജ്യം യൂനിയന്‍ തകര്‍ന്നതോടെ പാപ്പരായി. പിന്നീട് ദക്ഷിണ യമന്‍ ഉത്തരയമനുമായി ചേര്‍ന്ന് ഒറ്റ രാജ്യമായി മാറുകയായിരുന്നു. പഴയ ദക്ഷിണ യമന്‍ പുനരുജ്ജീവിപ്പിക്കാമെന്നാണ് അറബ് അധിനിവേശ സേന കരുതുന്നത്. കടലാസില്‍ ഇപ്പോഴും ഐക്യ യമന്റെ പ്രസിഡന്റായിരുന്ന അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുടെ ജന്‍മസ്ഥലമായ അബ്‌യാന്‍ ദക്ഷിണ ഭാഗത്താണ്. ഹാദിയും ഹദ്‌റമൗത്തിലെ ഗവര്‍ണറും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല. മിക്കപ്പോഴും റിയാദില്‍ സമയം ചെലവഴിക്കുന്ന ഹാദി നികുതിവരുമാനത്തില്‍ നിന്ന് ഒന്നും നല്‍കുന്നില്ലെന്നാണ് ബിന്‍ ബുറക്കിന്റെ പരാതി. മുഖല്ല തുറമുഖത്തുനിന്നുള്ള വരുമാനം ഇപ്പോള്‍ ഗവര്‍ണര്‍ പിടിച്ചെടുക്കുകയാണ്. യുഎഇയുടെ സഹായത്തോടെയാണു പ്രസിദ്ധമായ ഏദന്‍ തുറമുഖം ഹാദി ഭരണകൂടം കൈവശപ്പെടുത്തിയത്. എന്നാല്‍ അതിന്റെ മേല്‍ നിയന്ത്രണം സ്ഥാപിക്കാന്‍ ഹാദിക്കായിട്ടില്ല. ഹാദിയുടെ മകന്‍ താമസിക്കുന്നത് ഏദനിലെ പഴയ കൊട്ടാരത്തിലാണ്. എന്നാല്‍ പട്ടണത്തിന്റെ നിയന്ത്രണം ഗവര്‍ണറായ ഐദറുസ് അല്‍ സുബൈറിക്കാണ്. അതിനിടയില്‍ പഴയ ഗോത്രവൈരം പുറത്തുചാടുകയും ചെയ്യുന്നുണ്ട്. 2015നു ശേഷം ഗോത്ര സംഘര്‍ഷം മൂലം ഏദനില്‍ മാത്രം 4000ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it