Flash News

വിഭജനം: ധവളപത്രം പുറത്തിറക്കണം

ന്യൂഡല്‍ഹി: ചരിത്രം വളച്ചൊടിക്കുന്നത് ഒഴിവാക്കാന്‍ ഇന്ത്യാവിഭജനം സംബന്ധിച്ച ധവളപത്രം കേന്ദ്രം പുറത്തിറക്കണമെന്ന് ന്യൂനപക്ഷ സ്ഥാപനങ്ങളിലെ മുന്‍ വിദ്യാര്‍ഥികളടങ്ങിയ മൈനോറിറ്റി യൂനിവേഴ്‌സിറ്റീസ് അലുമ്‌നി ഫ്രണ്ട്. ജിന്നയുടെ ഛായാപടം സംബന്ധിച്ച വിവാദം അലിഗഡ് സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് ഫ്രണ്ട് അംഗം ബസിര്‍ അഹ്മദ്ഖാന്‍ പറഞ്ഞു. മൂന്നു കക്ഷികളുടെ കരാര്‍പ്രകാരമാണ് പാകിസ്താന്‍ നിലവില്‍ വന്നത്. എന്നാല്‍, ഇപ്പോള്‍ വിഭജനത്തിനു ജിന്നയെ മാത്രമാണ് കുറ്റപ്പെടുത്തുന്നതെന്നും ഖാന്‍ പറഞ്ഞു. അലിഗഡ് മുസ്‌ലിം സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ മുന്‍ പ്രസിഡന്റാണ് ഖാന്‍.
Next Story

RELATED STORIES

Share it