kasaragod local

വിപ്ലവ സ്മരണകള്‍ അയവിറക്കി ഗ്രാമീണ ചായക്കട

കാസര്‍കോട്: സിപിഎം ജില്ലാ സമ്മേളന നഗരിയായ മുനിസിപ്പല്‍ ടൗണ്‍ ഹാളിന് മുന്നില്‍ സ്ഥാപിച്ച ഗ്രാമീണ ചായക്കട കൗതുക കാഴ്ചയാവുന്നു. കാസര്‍കോടിന്റെ വിപ്ലവ സ്മരണകള്‍ അയവിക്കുന്ന നാട്ടുവര്‍ത്തമാനങ്ങള്‍ പറയുന്ന ചായക്കടയാണ് സജ്ജീകരിച്ചത്. ഒരാള്‍ ചായ എടുക്കുകയും നാല് പേര്‍ ബെഞ്ചിലിരുന്ന് പത്രം വായിക്കുകയും സംസാരിക്കുകയും ചെയ്യുന്ന വിധത്തിലാണ് ചായക്കട. 1830ലെ ചപ്പ് (പുകയില), ഉപ്പ് സമരങ്ങളേക്കുറിച്ചും കാസര്‍കോടിന്റെ മഹത്തായ സമരപാരമ്പര്യക്കുറിച്ചുമാണ് കംപ്യൂട്ടറിലൂടെ മനുഷ്യ റോബോര്‍ട്ടുകള്‍ സംസാരിക്കുന്നത്. ഒമ്പത് നദികള്‍ ഒഴുകുന്ന, ഏഴ് ഭാഷകള്‍ സംസാരിക്കുന്ന കാസര്‍കോടിന്റെ സാംസ്‌കാരിക വൈവിധ്യത്തേക്കുറിച്ചും പൈവളിഗെ, മുനയന്‍കുന്ന്, രാവണീശ്വരം, ചീമേനി സമരങ്ങളേക്കുറിച്ചും ചായക്കടയിലെ കൊച്ചുവര്‍ത്തമാനങ്ങളിലൂടെ സംസാരിക്കുന്നത് കാസര്‍കോടിന്റെ ചരിത്രം അടയാളപ്പെടുത്തല്‍ കൂടിയാണ്. ഒറ്റനോട്ടത്തില്‍ ഒരു നാട്ടിന്‍ പുറത്തേ ഒരു ചായക്കടയാണെന്ന് തോന്നും വിധത്തിലാണ് സജീകരിച്ചിട്ടുള്ളത്. പുതുമയുള്ള ഈ ദൃശ്യവിരുന്ന് കാണാനും കേള്‍ക്കാനും നിരവധി ആളുകളാണ് ഇതിന് ചുറ്റും കൂടി നില്‍ക്കുന്നത്.
Next Story

RELATED STORIES

Share it