വിന്‍ഡീസിന് ഇന്ന് ഇംഗ്ലീഷ് പരീക്ഷ; കടുവകളെ മെരുക്കാന്‍ പാക് പട

T Twകൊല്‍ക്കത്ത/മുംബൈ: ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് രണ്ട് ആവേശ പോരാട്ടങ്ങള്‍. വിജയത്തോടെ തുടക്കം ഗംഭീരമാക്കാനുറച്ച് മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, പാകിസ്താന്‍ ടീമുകളാണ് ഇന്ന് അങ്കത്തട്ടിലിറങ്ങുന്നത്.
ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഗ്രൂപ്പ് രണ്ടില്‍ പാകിസ്താന്‍ അട്ടിമറിവീരന്‍മാരായ ബംഗ്ലാദേശിനെ എതിരിടും. വൈകീട്ട് മൂന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് മല്‍സരം.
രണ്ടാമങ്കത്തില്‍ ഗ്രൂപ്പ് ഒന്നി ല്‍ മുന്‍ കിരീടവിജയികളായ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കും. രാത്രി 7.30ന് മുംബൈയിലെ വാം ഖഡെ സ്‌റ്റേഡിയത്തിലാണ് ഇംഗ്ലണ്ട്-വിന്‍ഡീസ് അങ്കം.
ഏഷ്യാ കപ്പിലെ തിരിച്ചടിക്കു പ്രായശ്ചിത്തം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്താന്‍. രാഷ്ട്രീയ പോരിനിടയില്‍ ഇന്ത്യ അതീവ സുരക്ഷ വാഗ്ദാനം ചെയ്തത് മൂലാണ് പാകിസ്താന്‍ ടീം ട്വന്റി ലോകകപ്പ് കളിക്കാനെത്തിയത്. ഏഷ്യാ കപ്പില്‍ മോശം പ്രകടനം നടത്തിയ പാകിസ്താന് ട്വന്റി ലോകകപ്പില്‍ മുന്നേറണമെങ്കില്‍ കടുത്ത വെ ല്ലുവിളികള്‍ അതിജീവിച്ചേ പറ്റൂ. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനോട് തോല്‍വി രുചിച്ച പാകിസ്താന് മധുര പ്രതീകാരത്തിനുള്ള സുവര്‍ണാവസരം കൂടിയാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍, മികച്ച ഫോമിലുള്ള അയല്‍ക്കാരെ കീഴ്‌പ്പെടുത്തുകയെന്നത് പാകിസ്താന് തീര്‍ച്ചയായും വെല്ലുവിളിയാണ്.
ഏഷ്യാ കപ്പില്‍ ഫൈനല്‍ വരെയെത്തിയ ബംഗ്ലാ കടുവകള്‍ ട്വന്റി ലോകകപ്പ് യോഗ്യത മല്‍സരത്തിലും മികച്ച പ്രകടനം നടത്തിയാണ് സൂപ്പര്‍ 10ലേക്ക് ടിക്കറ്റെടുത്തത്. ബാറ്റിങിലും ബൗളിങിലും ഒരു പോലെ തിളങ്ങാന്‍ കഴിയുന്നതാണ് ബംഗ്ലാദേശിന്റെ കരുത്ത്. പാകിസ്താനെ ശാഹിദ് അഫ്രീദിയും ബംഗ്ലാദേശിനെ മശ്‌റഫെ മുര്‍ത്തസയുമാണ് നയിക്കുന്നത്. കുട്ടി ക്രിക്കറ്റില്‍ ഇരു ടീമും അവസാനമായി രണ്ടു തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ബംഗ്ലാദേശിനായിരുന്നു ജയം.
അതേസമയം, ടൂര്‍ണമെന്റി ല്‍ രണ്ട് ശക്തരായ ടീമുകളാണ് വിന്‍ഡീസും ഇംഗ്ലണ്ടും. ലോകകപ്പില്‍ ഓരോ തവണ ഇരു ടീ മും ജേതാക്കളായിട്ടുണ്ട്. ഒരുപറ്റം വെടിക്കെട്ട് താരങ്ങളാല്‍ സമ്പന്നമാണ് ഇരു ടീമും. അതിനാ ല്‍ തന്നെ മല്‍സരം ആവേശകരമാവുമെന്നുറപ്പ്. വിന്‍ഡീസിനെ ഡാരന്‍ സമ്മിയും ഇംഗ്ലണ്ടിനെ ഇയാന്‍ മോര്‍ഗനുമാണ് നയിക്കുന്നത്.
Next Story

RELATED STORIES

Share it