Flash News

വിനോദ സഞ്ചാരികളുടെ മരണം : മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി



തിരുവനന്തപുരം: വിനോദസഞ്ചാരികള്‍ അപകടത്തില്‍ മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ അപകടസൂചനാ ബോര്‍ഡ് സ്ഥാപിക്കണമെന്ന നിര്‍ദേശത്തെ കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരില്‍ നിന്നു വിശദീകരണം ആവശ്യപ്പെട്ടു. കടല്‍ത്തീരങ്ങളിലും കായല്‍ക്കരകളിലുമടക്കമുള്ള  മുന്നറിയിപ്പ് ബോര്‍ഡുകളെകുറിച്ചാണ് കമ്മീഷന്‍ വിശദീകരണം തേടിയത്. ദുരന്ത നിവാരണ അതോറിറ്റി ഡയറക്ടര്‍, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി എന്നിവര്‍ തീരപ്രദേശങ്ങളില്‍ വിനോദസഞ്ചാരികള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ച് ഒരു മാസത്തിനകം രേഖാമൂലം വിശദീകരണം സമര്‍പ്പിക്കണമെന്നു കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. സൂചനാ ബോര്‍ഡ് അവഗണിച്ച് സാഹസികത കാണിക്കുന്നവരില്‍ നിന്നും ഫൈന്‍ ഈടാക്കാന്‍ നടപടിയെടുക്കണമെന്നു പൊതുപ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു. ‘കോവളം, ശംഖുമുഖം, വെള്ളായണി കായല്‍ എന്നിവിടങ്ങളില്‍ അപകട മരണങ്ങള്‍ തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഇടപെടല്‍. കേസ് ജൂണ്‍ 6ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
Next Story

RELATED STORIES

Share it