വിനോദ് കുട്ടപ്പന്റെ ബാങ്ക് ലോക്കറുകളില്‍നിന്ന് ഏഴ് കിലോ സ്വര്‍ണം പിടിച്ചെടുത്തു

വിനോദ് കുട്ടപ്പന്റെ ബാങ്ക്  ലോക്കറുകളില്‍നിന്ന് ഏഴ് കിലോ സ്വര്‍ണം പിടിച്ചെടുത്തു
X
gold-final

കൊച്ചി: കള്ളപ്പണം സംബന്ധിച്ച അന്വേഷണത്തിനിടയില്‍ ആദായ നികുതി വകുപ്പിന്റെ വലയില്‍ കുടുങ്ങിയ തിരുവനന്തപുരം സ്വദേശി അഡ്വ. വിനോദ്കുമാര്‍ കുട്ടപ്പന്റെ ബാങ്ക് ലോക്കറുകളില്‍ നിന്നും ഏഴ് കിലോ സ്വര്‍ണം ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്തെ രണ്ട് ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന പത്തുകിലോ സ്വര്‍ണാഭരണങ്ങളാണ് പരിശോധനയില്‍ കണ്ടെടുത്തത്. ഇതില്‍ മൂന്നു കിലോ ആഭരണങ്ങള്‍ വാങ്ങിയതിന്റെ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് വിട്ടുകൊടുത്തു. ബാക്കി ഏഴ് കിലോ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു. ഇത് ആദായനികുതി വകുപ്പിന്റെ ലോക്കറില്‍ സൂക്ഷിക്കും.
വിനോദ് കുട്ടപ്പനെ അടുത്ത ദിവസം ചോദ്യം ചെയ്യുന്നതോടെ ഇയാളുടെ ഇടപാടുകളും സ്വത്തുവിവരങ്ങളും സംബന്ധിച്ച ചിത്രം കൂടുതല്‍ വ്യക്തമാവുമെന്നാണ് കരുതുന്നതെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞ മാസം അഞ്ചിന് ഇദ്ദേഹത്തിന്റെ വസതിയിലും സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുമ്പോള്‍ വിനോദ് കുട്ടപ്പന്‍ അമൃത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രി വിട്ട ഇയാള്‍ ആശുപത്രിക്ക് അടുത്തുള്ള വാടക വീട്ടിലാണ് താമസം. ആരോഗ്യ പ്രശ്‌നമുള്ളതിനാല്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ വാടക വീട്ടിലെത്തി ഇയാളുടെ മൊഴിയെടുക്കും. വിനോദ് കുട്ടപ്പന്റെ ബന്ധുവായ കൊല്ലത്തെ പ്രമുഖ എന്‍ആര്‍ഐ വ്യവസായി മഠത്തില്‍ രഘു, വ്യവസായി ജോണ്‍ ഗീവര്‍ഗീസ് കുരുവിള എന്നിവരെയും ചോദ്യം ചെയ്യലിനായി ആദായനികുതി വകുപ്പ് വിളിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it