malappuram local

വിനോദസഞ്ചാര കേന്ദ്രം ഉദ്ഘാടനം അനിശ്ചിതത്വത്തില്‍

പൊന്നാനി: ജില്ലയിലെ ഏറ്റവും വലിയ കായല്‍ ടൂറിസം കേന്ദ്രമായ ബിയ്യം കായലിനോട് ചേര്‍ന്ന് പുതുതായി നിര്‍മിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം അനിശ്ചിത്വത്തിലായി. നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനത്തിനെത്താന്‍ വകുപ്പ് മന്ത്രിയുടെ തിയ്യതി കിട്ടാതെ പോയതാണ് ഉദ്ഘാടനം നീളാന്‍ കാരണം.
ആടുത്ത ദിവസം തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഇതോടെ ഉദ്ഘാടനം നടക്കണമെങ്കില്‍ തിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കണം. നേരത്തേ ഫിബ്രവരി 16ന് ഉദ്ഘാടനം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്.
ടൂറിസം വകുപ്പിന്റെ 2.57 കോടി രൂപ ഉപോഗിച്ചാണ് ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്ന് പാര്‍ക്ക് നിര്‍മിച്ചത് .ബ്രിട്ടിഷുകാര്‍ നിര്‍മിച്ച പുരാതന റഗുലേറ്റര്‍ കം ബ്രിഡ്ജ് അറ്റകുറ്റപ്പണി നടത്തി മേല്‍ക്കൂരയൊരുക്കി അലങ്കരിച്ച് പാര്‍ക്കിനോട് ചേര്‍ത്തിട്ടുണ്ട്. ഈ ബ്രിഡ്ജ് ഉപയോഗശൂന്യമായതോടെ 6 വര്‍ഷമുന്‍പ് പുതിയ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിരയിച്ചിരുന്നു. പാര്‍ക്ക്, ഓപ്പണ്‍ സ്റ്റേജ്, വിശ്രമമുറി, ലഘു ഭക്ഷണശാല, വ്യൂ പോയിന്റ്,ബോട്ട് ജെട്ടി,ശുചിമുറി എന്നിവയാണ് പാര്‍ക്കില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലക്കാണ് പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
രണ്ടാം ഘട്ടത്തില്‍ ഡിടിപിസിയുടെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ ഇവിടെ നീന്തല്‍ പരിശീലന കേന്ദ്രം തുടങ്ങും. കാഴ്ച്ചയില്‍ മനോഹരമായ ബിയ്യം കായലിന്റെ സൗന്ദര്യം നുകരാന്‍ പാര്‍ക്കില്ലെങ്കിലും നേരത്തേ തന്നെ സഞ്ചാരികള്‍ ഇങ്ങോട്ട് എത്തുമായിരുന്നു. ഇപ്പോള്‍ ടൈല്‍സ് പാകിയ നടപ്പാതകളും ഉദ്യാനങ്ങളും വ്യൂ പോയന്റും ഒരുക്കിയതോടെ ബിയ്യം കായല്‍ ടൂറിസം കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും. പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് വഞ്ചിവെക്കാന്‍ സൗകര്യം നഷ്ടപ്പെടുന്നു എന്ന പരാതി പരിഹരിക്കുമെന്ന് ടൂറിസം വകുപ്പ് അധികൃതര്‍ പറഞ്ഞു.
ഉദ്ഘാടനം ആഘോഷമാക്കി മാറ്റാനാണ് നഗരസഭയുടെ തീരുമാനം.
Next Story

RELATED STORIES

Share it