wayanad local

വിനോദസഞ്ചാരികള്‍ക്ക് നാളെ മുതല്‍ താല്‍ക്കാലിക വിലക്ക്

സുല്‍ത്താന്‍ബത്തേരി: കാട്ടുതീ ഭീഷണിനിലനില്‍ക്കുന്നതിനാല്‍ വയനാട് വന്യജീവിസങ്കേതത്തില്‍ വിനോദസഞ്ചാരികള്‍ക്ക് താല്‍ക്കാലിക വിലക്ക്. നാളെ മുതല്‍ ഏപ്രില്‍ 15വരെയാണ് സഞ്ചാരികളെ  താല്‍ക്കാലികമായി നിരോധിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റര്‍ കണ്‍സര്‍വേറ്റര്‍(വൈല്‍ഡ്‌ലൈഫ്)ആന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഉത്തരവായിരിക്കുന്നത്. വേനല്‍ കടുത്തതിനാല്‍ വന്യജീവിസങ്കേതത്തില്‍ കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നുണ്ട്. കൂടാതെ വയനാട്‌വന്യജീവിസങ്കേതവുമായി അതിര്‍ത്തിപങ്കിടുന്ന അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടക,തമിഴ്‌നാട് എന്നിവിടങ്ങളിലെ നാഗര്‍ഹോള, ബന്ദിപ്പൂര്‍, മുതമല എന്നീ വന്യജീവി സങ്കേതങ്ങളില്‍ കടുത്തവേനലിനെ തുടര്‍ന്ന്  തീറ്റയും വെള്ളവും ഇല്ലാത്തഅവസ്ഥയാണ്. അതിനാല്‍  ആനയടക്കമുള്ള വന്യജീവികള്‍ കുറച്ചെങ്കിലും വെള്ളവും തീറ്റയുമുള്ള വയനാട് വന്യജീവിസങ്കേതത്തെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍ വന്യജീവിസങ്കേതത്തിലേക്കുള്ള സഞ്ചാരികളുടെ വരവ് വന്യജീവികള്‍ക്ക് അലോസരമാകാനും ഇത് സന്ദര്‍ശകരുടെ സുരക്ഷയ്ക്ക് ഭീഷണിയാവാനുമുള്ള സാധ്യതമുന്നില്‍ കണ്ടുമാണ് സഞ്ചാരികള്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ വയനാട് വന്യജീവിസങ്കേത്തില്‍ അരുവികളിലും പുഴകളിലും വെള്ളം കുറവാണങ്കിലും തലക്കുളങ്ങളിലും ചെറിയ തടയണങ്ങളിലും വെളളം ഉണ്ട്. കൂടാതെ  കഴിഞ്ഞദിവസങ്ങളില്‍ മഴപെയ്തതിനാല്‍ മാന്‍,കാട്ടുപോത്ത് എന്നിവയ്ക്ക് തീറ്റയുണ്ടായതും ഒരു പരിധിവരെ ആശ്വാസമാണ്. എന്നാല്‍ തുടര്‍മഴ ലഭിച്ചില്ലെങ്കില്‍ വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങാനും കാരണമാകുമെന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടല്‍.
Next Story

RELATED STORIES

Share it