വിനോദസഞ്ചാരികള്‍ക്കായി ടാക്സി ഡ്രൈവര്‍മാരും ടൂറിസ്റ്റ് ഗൈഡുകളും ഏറ്റുമുട്ടി; ഒരാള്‍ക്ക് പരിക്ക്
BY Sumeera SMR9 March 2016 5:08 AM GMT
Sumeera SMR9 March 2016 5:08 AM GMT
കുമളി: തേക്കടിയില്‍ വിനോദ സഞ്ചാരികളെ കാന്‍വാസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ടാക്സി െ്രെഡവര്‍മാരും ടൂറിസ്റ്റ് ഗൈഡുകളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തേക്കടിയിലെ ടൂറിസ്റ്റ് ഗൈഡായ കുമളി ആട്ടപ്പള്ളം പുതുപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഹുസൈന് (26)ആണ് പരിക്കേറ്റത്.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ തേക്കടി പാര്‍ക്കിലായിരുന്നു സംഭവം. തേക്കടി സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികളെ തേക്കടി ലാന്റിന് സമീപത്ത് മുഹമ്മദ് ഹുസൈന് കാന്‍വാസ് ചെയ്തിരുന്നു. ഇത് ടാക്സി െ്രെഡവര്‍ കൂടിയായ കുമളി റോസാപ്പൂക്കണ്ടം സ്വദേശി കനി ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ കനി ജീപ്പിനുള്ളില്‍ ഒരു കമ്പിവടി എടുത്ത് മുഹമ്മദ് ഹുസൈന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. മുഹമ്മദ് ഹുസൈനെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹുസൈന്റെ തലയ്ക്ക് മൂന്ന് തുന്നലുണ്ട്. കുമളി പോലിസ് കേസെടുത്തു. വിനോദ സഞ്ചാരികളെ കാന്‍വാസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇവിടെ വാക്ക് തര്‍ക്കവും സംഘര്‍ഷവും പതിവാണ്. എന്നാല്‍ ഇവിടെ ടൂറിസ്റ്റ് പോലിസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇവര്‍ കാഴ്ചക്കാരുടെ റോളിലായിരിക്കും.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT