Idukki local

വിനോദസഞ്ചാരികള്‍ക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കി പാഞ്ചാലിമേട്

ഇടുക്കി: പുതിയ രൂപവും ഭംഗിയും കൈവരിച്ച് സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി പാഞ്ചാലിമേട് വിനോദസഞ്ചാരകേന്ദ്രം. പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകളും അടിവാരവും ദൂരക്കാഴ്ചയും ശീതക്കാറ്റിന്റെ കുളിര്‍മയും ആസ്വദിക്കാന്‍ ഇവിടെയെത്തുന്നവരെ സ്വീകരിക്കുവാന്‍ മികച്ച പ്രവേശനകവാടം, നടപ്പാത, വിശ്രമകേന്ദ്രം, റെയിന്‍ ഷെല്‍ട്ടര്‍, കോഫിഷോപ്പ്, ഇരിപ്പിടങ്ങള്‍, ടോയ്‌ലറ്റ് സൗകര്യം, സോളാര്‍ വിളക്കുകള്‍ തുടങ്ങിയവ ഒരുക്കിയിരിക്കുകയാണ് ടൂറിസം വകുപ്പ്.
പൂര്‍ത്തീകരിച്ച ആദ്യഘട്ട പദ്ധതികളുടെ ഉദ്ഘാടനം 7ന് രാവിലെ 11.30ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. അഡ്വ. ജോയിസ് ജോര്‍ജ് എംപി മുഖ്യാതിഥിയാകുന്ന യോഗത്തില്‍ ഇ എസ് ബിജിമോള്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. അഴുത ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ലിസ്സിയാമ്മ ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ റ്റി ബിനു, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാഴൂര്‍ സോമന്‍,
ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി എസ് രാജന്‍, ജില്ലാപഞ്ചായത്തംഗം മോളി ഡൊമിനിക്, ബ്ലോക്ക്പഞ്ചായത്തംഗം സന്ധ്യാമോള്‍ സുബാഷ്, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്യാമള മോഹനന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികള്‍  പങ്കെടുക്കും. പാഞ്ചാലിമേട്ടില്‍ നിന്നാല്‍ തെളിഞ്ഞ അന്തരീക്ഷത്തില്‍ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വിദൂരകാഴ്ചയും ദൃശ്യമാണ്.
Next Story

RELATED STORIES

Share it