kasaragod local

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഹൊസ്ദുര്‍ഗ് കോട്ടയില്‍ പുനര്‍നിര്‍മാണപ്രവൃത്തികള്‍

കാഞ്ഞങ്ങാട്: തകര്‍ച്ചയുടെ വക്കിലെത്തിയ ഹൊസ്ദുര്‍ഗ് കോട്ടയില്‍ വിനോദസഞ്ചാരികള്‍ക്കായി പുനര്‍നിര്‍മാണപ്രവര്‍ത്തികള്‍ നടത്തുന്നു. കാട് മൂടിയും കൊത്തളങ്ങളും കോട്ടമതിലുകളും തകര്‍ന്നുവീണും നാശോന്‍മുഖമായ കോട്ട നവീകരിക്കാന്‍ പുരാവസ്തു വകുപ്പ് മന്ത്രി  നിര്‍ദേശം നല്‍കി. ആറേകാല്‍ ഏക്കറോളം വിസ്തൃതിയുള്ള ഹൊസ്ദുര്‍ഗ് കോട്ടയുടെ നവീകരണത്തിന്റെ ഒന്നാംഘട്ടമായി 30.5 ലക്ഷത്തി ന്റെ നിര്‍മാണ പ്രവര്‍ത്തികളാണ് നടത്തുന്നത്. കോട്ടയുടെ മൂന്ന് കൊത്തളങ്ങളാണ് ആദ്യമായി നവീകരിക്കുക. ആദ്യം കോട്ട മൂടിക്കിടക്കുന്ന കാടുകള്‍ വൃത്തിയാക്കും.
കിഴക്കുഭാഗത്തുള്ള കൊത്തളത്തിന്റെ നവീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. തകര്‍ന്നുവീണ ഭാഗങ്ങള്‍ ചെങ്കല്ലും സിമന്റും ചേര്‍ന്ന മിശ്രിതം കൊണ്ടാണ് പുതുക്കി പണിയുന്നത്. ഇത് നവീകരിച്ച ശേഷം ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്കുള്ള ഇരിപ്പിടവും എല്‍ഇഡി ലൈറ്റുകളും ശുചിമുറിയും നിര്‍മിക്കും. കോട്ടക്ക് കാവലായി ഒരു വാച്ച്മാനെയും നിയമിക്കും. വാച്ച്മാന് താമസിക്കാനായി മുറിയും നിര്‍മിക്കും. ഇതോടെ സഞ്ചാരികള്‍ എത്തുന്ന മുറക്ക് തദ്ദേശ ഭരണകൂടങ്ങളും സര്‍ക്കാരും വിവിധ സ്ഥാപനങ്ങളുമായും സഹകരിച്ച് കൂടുതല്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് പുരാവസ്തുഗവേഷണ വകുപ്പ് അസി.എഞ്ചിനീയര്‍ എസ് ഭൂപേഷ് പറഞ്ഞു.
Next Story

RELATED STORIES

Share it