Flash News

വിനോദസഞ്ചാരം : ചൂഷകര്‍ക്കെതിരേ കര്‍ശന നടപടി



തിരുവനന്തപുരം: വിദേശ വിനോദസഞ്ചാരികളെ ചൂഷണം ചെയ്യുന്ന കച്ചവടക്കാര്‍ക്കും ഏജന്റുമാര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. തദ്ദേശീയരില്‍ നിന്ന് ഈടാക്കുന്നതിലധികം തുക ഈടാക്കുന്നതും ഏജന്റുമാരുടെ കൊള്ളയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഭിന്നശേഷി സൗഹൃദമാക്കിയാല്‍ മാത്രമേ പുതിയ ടൂറിസം പദ്ധതികള്‍ക്ക് അംഗീകാരം നല്‍കൂവെന്ന ചട്ടം കൊണ്ടുവരുന്നതു സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിലവില്‍ ടൂറിസം കേന്ദ്രങ്ങളില്‍ ഭിന്നശേഷിക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടിയെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നതോടെ മലബാറിന്റെ വിനോദസഞ്ചാരമേഖലയില്‍ വന്‍ കുതിപ്പുണ്ടാവും. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തര മലബാറിലെ ടൂറിസം പ്രോല്‍സാഹിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it