palakkad local

വിനീതയുടെ കവിതയില്‍ സാമൂഹിക പ്രതിബദ്ധത മുഖമുദ്ര: റഫീഖ് അഹമ്മദ്

ചളവറ: വലിയ ആശയങ്ങളുടെ അദ്ഭുതലോകമാണ് തന്റെ കവിതകളിലൂടെ വിനീത സൃഷ്ടിച്ചതെന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. യുവകവയത്രി വിനീതയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് പുരോഗമ കലാസാഹിത്യ സംഘവും ചളവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സുവര്‍ണ ജൂബിലി സംഘാടക സമിതിയും ചേര്‍ന്ന് വിനീത അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ കാവ്യസ്മൃതി കവിസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട് വിക്ടോറിയ കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന വിനീത കെഎസ്ആര്‍ടിസി ബസ്സിനടിയില്‍പെട്ടാണ് മരിച്ചത്.
ഭാഷയുടെ അനന്ത സാധ്യതകള്‍ കൊണ്ട് കൊത്തുവേല ചെയ്ത സാമൂഹിക പ്രതിബന്ധത വിളംബരം ചെയ്യുന്നവയായിരുന്നു വിനീതയുടെ കവിതകളെന്നും അദ്ദേഹം നിരീക്ഷിച്ചു. ചളവറ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ പു ക സ ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കവികളായ ഡോ. രാവുണ്ണി, മോഹനകൃഷ്ണന്‍ കാലടി, ജയകൃഷ്ണന്‍ വല്ലപ്പുഴ, ഹരിശങ്കര്‍ മുന്നൂര്‍കോട്, ഡോ. ഗീത സാകേത്, ഗീത മൂന്നൂര്‍കോട്, ടി സുജീഷ്, കുമാരി ജി ആര്‍ അശ്വതി, എന്‍ ആര്‍ നന്ദ, സച്ചിന്‍ കവിതകള്‍ അവതരിപ്പിച്ചു. പി കെ അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ കെ റാണി സംസാരിച്ചു .
തുടര്‍ന്ന് നടന്ന വിനീത അനുസ്മരണം എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. വിനീതയുടെ കവിതകളുടെ സമാഹാരം പുകസ സംസ്ഥാന പ്രസിഡന്റും സാഹിത്യകാരനുമായ വൈശാഖന്‍ പ്രകാശനം ചെയ്തു. ചളവറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി വല്‍സല ആദ്യ പ്രതി ഏറ്റുവാങ്ങി. എന്‍ രാധാകൃഷ്ണന്‍ നായര്‍ സമാഹാരം സദസ്സിന് പരിചയപ്പെടുത്തി. പ്രഫ. സി പി ചിത്രഭാനു വിനീത അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉണ്ണികൃഷ്ണന്‍, ഇ ചന്ദ്രബാബു, പ്രധാനാധ്യാപകന്‍ എം പി ഗോവിന്ദ രാജ് സംസാരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ ചടങ്ങില്‍ ആദരിച്ചു.
Next Story

RELATED STORIES

Share it