വിനാല്‍ഡമിനു നാലു ഗോള്‍; ആറടിച്ച് ന്യൂകാസില്‍ അക്കൗണ്ട് തുറന്നു

ലണ്ടന്‍: ഡച്ച് മിഡ്ഫീല്‍ഡര്‍ ജോര്‍ജിനിയോ വിനാല്‍ഡം ഹാട്രിക്കടക്കം നാലു ഗോളുമായി മിന്നിയപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുനൈറ്റഡിനു സീസണിലെ ആദ്യജയം. ഒമ്പതാം റൗണ്ട് മല്‍സരത്തില്‍ നോര്‍വിച്ചിനെയാണ് ഹോംഗ്രൗണ്ടില്‍ ന്യൂകാസില്‍ 6-2നു മുക്കിയത്.
14, 26, 66, 85 മിനിറ്റുകളിലാണ് വിനാല്‍ഡം നിറയൊഴിച്ചത്. അയോസും (33ാം മിനിറ്റ്) അലെക്‌സാണ്ടര്‍ മിട്രോവിച്ചും (64)  ഓ രോ തവണ ലക്ഷ്യം കണ്ടു.
ഗോള്‍മഴ കണ്ട പോരാട്ടത്തി ല്‍ 35 മിനിറ്റിനിടെ അഞ്ചു ഗോളുകളാണ് പിറന്നത്. ഒന്നാംപകുതി പിന്നിടുമ്പോള്‍ ന്യൂകാസില്‍ 3-2നു മുന്നിലായിരുന്നു.
എന്നാല്‍ രണ്ടാംപകുതിയി ല്‍ മൂന്നു ഗോളുകള്‍ കൂടി എതി ര്‍വലയില്‍ അടിച്ചുകയറ്റി ന്യൂകാസില്‍ ജയം ആധികാരികമാക്കി മാറ്റി.
Next Story

RELATED STORIES

Share it