Flash News

വിനായകന്റെ ദുരൂഹമരണം : ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ലോകായുക്തയ്ക്ക് അതൃപ്



തിതൃശൂര്‍: വാടാനപ്പിള്ളി ഏങ്ങണ്ടിയൂരില്‍ പോലിസ് പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ദലിത് യുവാവ് വിനായകന്റെ ദുരൂഹമരണത്തിലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ ലോകായുക്തയ്ക്ക് അതൃപ്തി. അന്വേഷണം നടത്തിയ പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ എസ്പിയുടെ കണ്ടെത്തലുകളില്‍ ലോകായുക്ത സംശയം പ്രകടിപ്പിച്ചു.  ആരോപണമുയര്‍ന്ന പോലിസുകാരെ പ്രതി ചേര്‍ക്കാതിരുന്നതും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താതെ അന്വേഷണം അവസാനിപ്പിച്ചതും പ്രഥമദൃഷ്ട്യാ അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ഉപലോകായുക്ത ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍ ഉത്തരവില്‍ വ്യക്തമാക്കി. വിനായകന്റേത് തൂങ്ങിമരണമാണെന്നു സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ് പി സി എം ഷഫീഖ് ജില്ലാ സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്തിമ റിപോര്‍ട്ട് ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ചാണ് ലോകായുക്ത അതൃപ്തി പരസ്യമായി പ്രകടമാക്കി ഉത്തരവിട്ടത്. ആരോപണങ്ങളുടെ മറ്റ് വശങ്ങള്‍ പരിശോധിക്കാതെ തൂങ്ങിമരണം തന്നെയെന്ന് സ്ഥിരീകരിച്ചുള്ള റിപോര്‍ട്ടിലും ലോകായുക്ത സംശയം പ്രകടിപ്പിച്ചു. ഇതേത്തുടര്‍ന്ന് പ്രതിഭാഗത്തെ ഒമ്പതാംകക്ഷിയായി ഡിവൈഎസ്പി ഷഫീഖിനെ ലോകായുക്ത ഉള്‍പ്പെടുത്തി. 14ന് ഡി വൈഎസ്പിയോട് നേരിട്ട് വിചാരണയ്ക്കായി ഹാജരാവാന്‍ ലോകായുക്ത ഉത്തരവിട്ടു. വിനായകന്റെ പിതാവ് കൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 17നാണ് വിനായകനെയും സുഹൃത്ത് ശരത്തിനെയും പാവറട്ടി പോലിസ് മാനിനക്കുന്നില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നത്. 18നാണ് വീട്ടിനുള്ളില്‍ വിനായകനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വിനായകന് ക്രൂരമര്‍ദനമേറ്റതായി കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it