thrissur local

വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രം ആര്‍എസ്എസ്: യഹിയ കോയ തങ്ങള്‍



ചാവക്കാട്: രാജ്യത്തെ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പ്രഭവ കേന്ദ്രം ആര്‍എസ്എസാണെന്ന് പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ കോയ തങ്ങള്‍ പറഞ്ഞു. ‘ഞങ്ങള്‍ക്കും പറയാനുണ്ട് ‘ എന്ന മുദ്രാവാക്യമുയര്‍ത്തി ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്തു നടക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മഹാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചാവക്കാട് ഡിവിഷന്‍ പ്രചാരണ ജാഥയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മഹാത്മാ ഗാന്ധിയുടെ വധം മുതല്‍ സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പ്രഭവ കേന്ദ്രം ആര്‍എസ്എസ് ആണ്. അത് തുറന്നു പറയുന്നവര്‍ക്കും അതിനെതിരെ ശബ്ദിക്കുന്നവര്‍ക്കുമെതിരെ നിരന്തരം ഭീഷണികളാണ് ഉണ്ടായി  കൊണ്ടിരിക്കുന്നതെന്നും  യഹിയ കോയതങ്ങള്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ചാവക്കാട് ഡിവിഷന്‍  പ്രസിഡന്റ് ഫാമിസ് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.  പോപ്പുലര്‍ ഫ്രണ്ട് ഡിവിഷന്‍ കമ്മിറ്റീ അംഗം നാസര്‍ ചാവക്കാട്, പോപ്പുലര്‍ ഫ്രണ്ട് ഡിവിഷന്‍ സെക്രട്ടറി ഷറഫു പാവറട്ടി, എസ്ഡിപിഐ ജില്ലാ കമ്മിറ്റീ അംഗം ഷമീര്‍ ബ്രോഡ്‌വേ , നാഷണല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഫാത്തിമ മുഹ്‌സിന്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി അനസ് വടക്കേകാട്  സംസാരിച്ചു. നേരത്തെ  മണത്തലയില്‍ നിന്നും ആരംഭിച്ച ബഹുജന റാലി ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തു അവസാനിച്ചു.
Next Story

RELATED STORIES

Share it