വിധി സ്വാഗതം ചെയ്ത് യുഎന്‍

ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ക്കുറ്റമാക്കുന്ന ഐപിസി 377 താല്‍ക്കാലികമായി റദ്ദ് ചെയ്തുകൊണ്ടുള്ള വിധിയെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭയുെട ഇന്ത്യാ ഘടകം. സ്വവര്‍ഗരതിക്കാര്‍ ഉള്‍പ്പെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനങ്ങളും അപകീര്‍ത്തിപ്പെടുത്തലുകളും അവസാനിപ്പിക്കുന്നതിന് വിധി കരുത്തുപകരുമെന്നായിരുന്നു യുഎന്നിന്റെ പ്രതികരണം.
ലൈംഗിക ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള പ്രഥമ ചവിട്ടുപടിയായി വിധി മാറുമെന്ന് പ്രത്യാശിക്കുന്നു. വ്യക്തിയുടെ ലൈംഗികസ്വത്വം പ്രകടിപ്പിക്കുന്നതും എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നതും ലോകത്തെവിടെയും വ്യക്തിത്വത്തിന്റെ ഭാഗമാണ്. എന്നാല്‍ ലൈംഗികതയുടെ പേരിലുള്ള അതിക്രമങ്ങളും വിവേചനങ്ങളും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും യുഎന്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it