വിധി പകര്‍പ്പ് കേന്ദ്രമന്ത്രിക്ക് ലഭിച്ചത് വിവാദത്തില്‍

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയ കേസിലെ സുപ്രിംകോടതി വിധിയുടെ പകര്‍പ്പ് മറ്റാര്‍ക്കും ലഭിക്കുന്നതിനു മുമ്പേ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനു ലഭിച്ചതു വിവാദത്തില്‍. അഭിഭാഷകര്‍ക്കോ, മാധ്യമ പ്രവര്‍ത്തകര്‍ക്കോ, പൊതുജനങ്ങള്‍ക്കോ ലഭിക്കുന്നതിനു മുമ്പ് വിധിപ്പകര്‍പ്പ് കേന്ദ്രമന്ത്രിക്കു ലഭിച്ചതെങ്ങനെ എന്ന ചോദ്യ—മാണ് ഉയരുന്നത്. കേസിലെ ഹരജിക്കാരനായ കോണ്‍ഗ്രസ് നേതാവ് തെഹ്‌സിന്‍ പൂനവാലയാണ് ഈ ചോദ്യമുന്നയിച്ചു രംഗത്തെത്തിയത്.
ഹരജിക്കാരനായ തനിക്കു പോലും വിധിപ്പകര്‍പ്പു ലഭിച്ചതിനു മുമ്പ് കേന്ദ്ര നിയമമന്ത്രിക്ക് അതു കിട്ടിയതിനെപ്പറ്റി സുപ്രിംകോടതിക്കു പരാതി നല്‍കുമെന്നു ഹരജിക്കാരനായ തെഹ്‌സിന്‍ പൂനവാല പറഞ്ഞു. ജസ്റ്റിസ് ലോയ കേസില്‍ സുപ്രിംകോടതി വിധി പ്രസ്താവിച്ചതിനു പിന്നാലെ കോണ്‍ഗ്രസ്സിനെതിരേ ആഞ്ഞടിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ പോരാട്ടങ്ങള്‍ നടത്താന്‍ കോടതികളെ വേദിയാക്കരുതെന്ന് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയോടു പറയുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it