വിധി കേള്‍ക്കാന്‍ പിതാവ് പാപ്പു ഇല്ല

പെരുമ്പാവൂര്‍: ജിഷയെ കൊലക്കേസിന്റെ ശിക്ഷാവിധി കേള്‍ക്കാന്‍ ജിഷയുടെ പിതാവ് പാപ്പു ഇല്ല. കേസില്‍ കോടതി സാക്ഷിയാക്കി പാപ്പുവിനെ വിസ്തരിക്കാന്‍ ഇരിക്കെയാണ് പാപ്പുവിനെ വീടിനു സമീപമുള്ള വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിഷയുടെ കൊലപാതകിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പാപ്പു ഒട്ടേറെ ശ്രമങ്ങള്‍ നടത്തി. കേസില്‍ അമീറുല്‍ ഇസ്‌ലാം മാത്രമാണ് പ്രതിയെന്ന അന്വേഷണ സംഘത്തിന്റെ നിലപാടിനെതിരേ പാപ്പു രംഗത്തുവന്നിരുന്നു. കൊന്നത് അമീറുല്‍ ഇസ്‌ലാമായിരിക്കും പക്ഷേ, കൊലപ്പെടുത്തിയതിനു പിന്നിലുള്ള ആളെയും കണ്ടെത്തണമെന്നും കേസ് സിബിഐ അന്വേഷണിക്കണമെന്നും പാപ്പു നിരന്തരം ആവശ്യപ്പെട്ടു. ജിഷയും കുടുംബവും കനാല്‍ പുറംപോക്കില്‍ താമസിക്കാന്‍ 1985ലാണ് എത്തിയതെങ്കിലും 2000ത്തോടെ ജിഷയുടെ മാതാവ് രാജേശ്വരിയു മായി  വഴക്കിട്ടാണ് പാപ്പു വേറെ താമസം തുടങ്ങിയത്. മൂത്ത മകള്‍ ദീപ ഒരിക്കലും പാപ്പുവുമായി സൗഹാര്‍ദത്തിലായിരുന്നില്ലെങ്കിലും ജിഷ ഇടയ്ക്കിടെ പാപ്പുവിനെ കാണാന്‍ പോയിരുന്നു. ജിഷയുടെ മരണത്തിനു ശേഷം സര്‍ക്കാരും വ്യക്തികളും നല്‍കിയ സഹായങ്ങള്‍ മാതാവ് രാജേശ്വരിക്കാണ് ലഭിച്ചത്. സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കി. അപ്പോഴും പാപ്പു പടിക്കു പുറത്തായിരുന്നു. അവസാന നാളുകളില്‍ പാപ്പു കൊടിയ ദാരിദ്ര്യത്തിലായിരുന്നു കഴിഞ്ഞിരുന്നത്.
Next Story

RELATED STORIES

Share it