Flash News

കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലര്‍ സഹായം നല്‍കില്ല:പാകിസ്താന്‍

കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലര്‍ സഹായം നല്‍കില്ല:പാകിസ്താന്‍
X


[related] ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്താന്‍ സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിയ അന്താരാഷ്ട്ര കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് വീണ്ടും പാകിസ്താന്‍. കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലര്‍ സഹായം അനുവദിക്കില്ലെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു. കുല്‍ഭൂഷണ്‍ കേസില്‍ അന്താരാഷ്ട്ര കോടതിയുടെ വിധി അംഗീകരിക്കാനാകില്ല. അതിനും മുകളിലാണ് പാകിസ്താന്‍ കോടതി. അന്താരാഷ്ട്ര കോടതിയില്‍ പാകിസ്താന്‍ പരാജയപ്പെട്ടുവെന്നത് തെറ്റായ പ്രചാരണമാണ്. പാകിസ്താന്‍ കോടതിയുടെ വിധി അന്താരാഷ്ട്ര കോടതി സ്‌റ്റേ ചെയ്യുകമാത്രമാണ് ചെയ്തത്. കോണ്‍സുലര്‍ സഹായം നല്‍കണമെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും സര്‍താജ് അസീസ് പറഞ്ഞു.
അഞ്ച് ദിവസം മാത്രമാണ് കുല്‍ഭൂഷണ്‍ കേസില്‍ രാജ്യാന്തര കോടതിയില്‍ ഹാജരാകാന്‍ പാക് നിയമസംഘത്തിന് ലഭിച്ചത്. ഈ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ ശക്തരായ അഭിഭാഷകരെ നിയമിക്കുമെന്നും എല്ലാ തയ്യാറെടുപ്പുകളോടും കൂടി കേസിനെ സമീപിക്കുമെന്നും സര്‍താജ് അസീസ് പറഞ്ഞു.
കേസില്‍ അന്തിമ വിധി വരുംവരെ ജാദവിന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടിരുന്നു.
Next Story

RELATED STORIES

Share it