Flash News

വിധി അംഗീകരിക്കില്ലെന്ന് പാക്കിസ്താന്‍

വിധി അംഗീകരിക്കില്ലെന്ന് പാക്കിസ്താന്‍
X


ഇസ് ലാമാബാദ് : കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായകോടതിയുടെ വിധി അംഗീകരിക്കാനാവില്ലെന്ന് പാക്കിസ്താന്‍. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയുടെ അധികാരങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് പാക്കിസ്താന്റെ ഫോറിന്‍ ഓഫിസ് അറിയിച്ചത്.

ജാദവിന്റെ കേസ് അന്താരാഷ്ട്രകോടതിയില്‍ എത്തിക്കുക വഴി ഇന്ത്യ യഥാര്‍ഥ മുഖം മറച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്ന് ഫോറിന്‍ ഓഫിസ് വക്താവ് നഫീസ് സ്‌ക്കറിയ ആരോപിച്ചു. ദേശീയ ചാനലായ പാകിസ്താന്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് സക്കറിയ ഇക്കാര്യം പറഞ്ഞത്. 'ഇന്ത്യയുടെ യഥാര്‍ഥ മുഖം ലോകത്തിന് മുമ്പില്‍ തുറന്നു കാട്ടുമെന്നും' വിധിയെ സംബന്ധിച്ച രാജ്യത്തിന്റെ നിലപാട് നീതിന്യായ കോടതിയെ അറിയിച്ചുകഴിഞ്ഞതായും സക്കറിയ പറഞ്ഞു.

[related]
Next Story

RELATED STORIES

Share it