Alappuzha local

വിധിയെഴുതാന്‍ 1,99,340 സമ്മതിദായകര്‍

ആലപ്പുഴ: ചെങ്ങന്നൂരില്‍ വിധിയെഴുതാന്‍ 1,99,340 സമ്മതിദായകര്‍. ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ കൂട്ടിചേര്‍ക്കലുകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷമുള്ളതാണ് ഈ കണക്ക്. ഈ വര്‍ഷമാദ്യം പ്രസിദ്ധീകരിച്ച അന്തിമപട്ടിക പ്രകാരം 1,88,632 വോട്ടര്‍മാരായിരുന്നു മണ്ഡലത്തില്‍. 10,708 വോട്ടര്‍മാരുടെ വര്‍ധനയാണ് ഉണ്ടായത്. ഈ തിരഞ്ഞെടുപ്പോടെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകുന്ന  കന്നിവോട്ടര്‍മാരുടെ എണ്ണം 5039 ആണ്.
മെയ് എട്ടുവരെയുള്ള കൂട്ടിചേര്‍ക്കലുകളും ഒഴിവാക്കലും ഉള്‍പ്പെടെ ഇപ്പോള്‍ മണ്ഡലത്തില്‍ 92,919 പുരുഷ വോട്ടര്‍മാരും 1,06,421 വനിത വോട്ടര്‍മാരുമാണുള്ളത്. ഈ വര്‍ഷമാദ്യത്തെ പട്ടികയില്‍ ഇത് യഥാക്രമം 87,795, 1,00,907 എന്നിങ്ങനെയായിരുന്നു. വനിത വോട്ടര്‍മാരുടെ എണ്ണത്തില്‍ 5559 പേരുടെ വര്‍ധനയുണ്ടായപ്പോള്‍ 43 പേരെ ഒഴിവാക്കി. പുരുഷവോട്ടര്‍മാരില്‍  52 പേരെ ഒഴിവാക്കിയപ്പോള്‍ പുതുതായി ചേര്‍ത്തത് 5174 പേരെയാണ്. മണ്ഡലത്തില്‍ ഭിന്നലിംഗ വോട്ടര്‍മാര്‍ ആരുമില്ല.മണ്ഡലത്തിലെ വോട്ടര്‍മാരില്‍ നിര്‍ണായക സ്വാധീനമുള്ള പ്രായ ഗ്രൂപ്പ് 3039 വയസുള്ളവരും 4049 വയസുള്ളവരുമാണ്. ആകെ വോട്ടര്‍മാരില്‍ 16.52 ശതമാനം പേര്‍ അതായത് 39,265 വോട്ടര്‍മാര്‍ 3039 പ്രായ ഗ്രൂപ്പില്‍ നിന്നുള്ളവരാണ്. 38779 (16.32 ശതമാനം) വോട്ടര്‍മാര്‍ 4049 സംഘത്തില്‍ നിന്നുള്ളവരാണ്. 5059 പ്രായഗ്രൂപ്പുകാരായി 34,182 (14.38 ശതമാനം) വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്.   6069 പ്രായഗ്രൂപ്പുകാരായി 27,889 വോട്ടര്‍മാരും 7079 സംഘത്തില്‍ 14,543 വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്. 2029 ഗ്രൂപ്പിലുള്ള 34,070 വോട്ടര്‍മാരും 80 വയസിനു മുകളിലായി 5573 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. തിരഞ്ഞെടുപ്പിനാവശ്യമായ വോട്ടര്‍പട്ടിക അച്ചടി പൂര്‍ത്തിയായി.
അന്തിമപട്ടികയ്ക്ക് ശേഷമുള്ള കൂട്ടിചേര്‍ക്കല്‍ പട്ടിക ഇതിനകം അച്ചടിച്ചു കഴിഞ്ഞു. സ്ഥാനാര്‍ഥികള്‍ക്കുള്ള പട്ടിക ഇന്നലെ വിതരണം ചെയ്തു. വോട്ടര്‍മാര്‍ക്കുള്ള സ്ലിപ്പുകളുടെ അച്ചടിയും പൂര്‍ത്തിയായിട്ടുണ്ട്.
Next Story

RELATED STORIES

Share it