വിധിയില്‍ കൃത്യമായ നിലപാട് എടുക്കണമെന്ന് ലഫ്. ഗവര്‍ണറോട് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അധികാരം ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനാണെന്ന സുപ്രിംകോടതി വിധിയില്‍ കൃത്യമായ നിലപാട് എടുക്കണമെന്ന് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിനോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
സുപ്രിംകോടതി ഉത്തരവിലെ ചില ഭാഗങ്ങള്‍ മാത്രം ഉള്‍ക്കൊള്ളാനാണ് ലഫ്. ഗവര്‍ണര്‍ തയ്യാറായത്.
കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയേക്കാള്‍ ഡല്‍ഹിയില്‍ അധികാരം ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനാണെന്ന് സുപ്രിംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ലഫ്. ഗവര്‍ണര്‍ ഒന്നുകില്‍ സുപ്രിംകോടതി ഉത്തരവ് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. അല്ലെങ്കില്‍ ഉത്തരവിനെ തുറന്ന് എതിര്‍ക്കണം. ഇതിനിടയിലുള്ള ഒരു നിലപാട് സ്വീകാര്യമല്ലെന്നു ചൂണ്ടിക്കാട്ടി കെജ്‌രിവാള്‍ ഇന്നലെ അനില്‍ ബൈജാലിനു കത്തയച്ചു.
Next Story

RELATED STORIES

Share it