വിധിപ്രസ്താവം ഒറ്റവാക്കില്‍

കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും നാദാപുരം മേഖലയില്‍ നിരവധി സംഘര്‍ഷങ്ങള്‍ക്കും വഴിവച്ച കൊലപാതകത്തിന്റെ വിധിപ്രസ്താവം ഒറ്റവാക്കില്‍ ഒതുക്കി ന്യായാധിപന്‍.
ഇന്നലെ രാവിലെ പതിനൊന്നു മണിക്ക് കോടതിയില്‍ ഹാജരായ ജഡ്ജി എസ് കൃഷ്ണകുമാര്‍ നാല് കേസുകള്‍ വിളിച്ചശേഷമാണ് ഷിബിന്‍ വധക്കേസ് പരിഗണിച്ചത്. പ്രതികള്‍ ഹാജരായിട്ടുണ്ടെന്നു ബോധ്യപ്പെട്ട കോടതി വിധിപറയാന്‍ കേസ് കുറച്ചുകഴിഞ്ഞ് പരിഗണിക്കുമെന്ന് അറിയിച്ചു.
ബാക്കിയുള്ള കേസുകള്‍ പരിഗണിച്ച ശേഷം പ്രിന്ററിന് ചെറിയ പ്രശ്‌നമുണ്ടെന്നും ഷിബിന്‍ വധക്കേസില്‍ അഞ്ച് മിനിറ്റിനകം വിധി പറയുമെന്നും അറിയിച്ച് ജഡ്ജി ചേംബറിലേക്ക് പോയി.
അഞ്ച് മിനിറ്റിനു ശേഷം കോടതിയിലെത്തിയ അദ്ദേഹം വിധിന്യായത്തില്‍ ഒപ്പുവച്ച ശേഷം കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്ത സാഹചര്യത്തില്‍, പ്രതിചേര്‍ക്കപ്പെട്ടവരെ കുറ്റക്കാരല്ലെന്നു കണ്ട് ഈ കോടതി വെറുതെ വിടുന്നു എന്ന് ഒറ്റവാചകത്തില്‍ വിധി പ്രസ്താവം നടത്തി. വൈകാതെ തന്നെ അദ്ദേഹം ചേംബറിലേക്ക് പോവുകയും ചെയ്തു.
Next Story

RELATED STORIES

Share it