kozhikode local

വിധിനിര്‍ണയത്തിലെ അപാകതകളെചൊല്ലി സംഘര്‍ഷം

വടകര: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി-സോണ്‍ കലോല്‍സവത്തില്‍ വിധിനിര്‍ണയത്തില്‍ അപാകതകളുണ്ടെന്നാരോപിച്ച് സംഘര്‍ഷം. സ്‌കിറ്റ് മല്‍സരം നടന്ന വേദി രണ്ട്, നാടോടി നൃത്തം അരങ്ങേറിയ വേദി മൂന്ന് എന്നിവിടങ്ങളിലാണ് സംഘര്‍ഷം നടന്നത്. വേദി രണ്ടില്‍ സ്‌കിറ്റ് മല്‍സരം കഴിഞ്ഞ് വിധി നിര്‍ണയം വന്നതോടെ അപാകതയുണ്ടെന്നാരോപിച്ച് തോല്‍വിയേറ്റ കോളജിലെ വിദ്യാര്‍ഥികള്‍ വിധികര്‍ത്താക്കള്‍ക്കു നേരം തിരിയുകയാണുണ്ടായത്. പെട്ടന്ന് തന്നെ സംഘാടകര്‍ ഇടപെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം ഒഴിവായി.
എന്നാല്‍ നാടോടി നൃത്തം നടന്ന വേദി മൂന്നില്‍ വലിയ അപാകതകള്‍ തന്നെയാണ് വിധിനിര്‍ണയത്തില്‍ നിന്നു വന്നതെന്ന് ആരോപിച്ച് ഫാറൂഖ് കോളജും ദേവഗിരി കോളജും തമ്മില്‍ ഏറ്റുമുട്ടി. ഒന്നാം സ്ഥാനം നേടിയത് ദേവഗിരി കോളജിലെ വിദ്യാര്‍ഥികളായിരുന്നു. മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ഫാറൂഖ് കോളജിനെ അയോഗ്യരാക്കണമെന്നു പറഞ്ഞ് ദേവഗിരി കോളജിലെ വിദ്യാര്‍ഥികള്‍ രംഗത്ത് വന്നതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
രാവിലെ നടന്ന മാപ്പിളപ്പാട്ട് മല്‍സരത്തില്‍ സമയം കൂടുതല്‍ എടുത്തതില്‍ ദേവഗിരി കോളജിനെ വിധികര്‍ത്താക്കള്‍ അയോഗ്യരാക്കിയിരുന്നു. എന്നാല്‍ നാടോടി നൃത്തത്തില്‍ ഫാറൂഖ് കോളജ് ടീം സമയം കൂടുതലെടുത്തിരുന്നു.
എന്നിട്ടും രണ്ടാം സ്ഥാനം നല്‍കിയതെന്താണെന്നും അയോഗ്യരാക്കണമെന്നുമാണ് ദേവഗിരി കോളജ് ആവശ്യപ്പെട്ടത്. തങ്ങളുടെ കൈയില്‍ ഫാറൂഖ് കോളജ് കൂടുതല്‍ സമയം മല്‍സരത്തിന് വേണ്ടിയെടുത്തെന്ന തെളിവുണ്ടെന്നും അയോഗ്യരാക്കാനുള്ള അപ്പീലിനായി പോവുമെന്നും ദേവഗിരി കോളജ് വിദ്യാര്‍ഥികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it