വിധവയ്ക്ക് ചുമത്തിയ പിഴയില്‍ ഇളവ് നല്‍കണം

തൊടുപുഴ: ഭര്‍ത്താവ് മരിച്ച വീട്ടമ്മയ്ക്ക് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് ചുമത്തിയ 1,63,355 രൂപയുടെ പിഴയില്‍ പരാതിക്കാരിയുടെ ദയനീയ സ്ഥിതിയും സമീപകാലത്തുണ്ടായ പ്രകൃതിക്ഷോഭവും കണക്കിലെടുത്ത് ഇളവ് അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ഉടുമ്പഞ്ചോല പുളിയന്‍മല സ്വദേശിനി വല്‍സ—മ്മയുടെ പരാതിയിലാണ് ഉത്തരവ്. 16029 നമ്പര്‍ കണ്‍സ്യൂമറായ പരാതിക്കാരിക്ക് വാഴത്തോപ്പ് യൂനിറ്റാണ് പിഴ ചുമത്തിയത്. തുടര്‍ന്ന് രണ്ടുതവണയായി 30,000 രൂപ അടച്ചപ്പോള്‍ വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിച്ചു. ഇതിനിടെ കിഡ്‌നി സംബന്ധമായ അസുഖം കാരണം പരാതിക്കാരിയുടെ ഭര്‍ത്താവ് മോഹനന്‍ മരിച്ചു. പണമടയ്ക്കാനുള്ള സമയപരിധി കഴിഞ്ഞതിനാല്‍ കണക്ഷന്‍ വിച്ഛേദിച്ചതായി ബോര്‍ഡ് അറിയിച്ചു. ഇലക്ട്രിസിറ്റി ആക്റ്റിനെ മറികടന്ന് ഉത്തരവ് പാസാക്കാന്‍ പരിമിതിയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it