Idukki local

വിധവയായ ഹൈസ്‌കൂള്‍ ടീച്ചറുടെ സ്ഥലം കൈയേറി; പരാതിയില്‍ പോലിസ് നടപടിയില്ല

തൊടുപുഴ: വിധവയായ റിട്ട.ഹൈസ്‌കൂള്‍ ടീച്ചറുടെ സ്ഥലം കൈയേറി റോഡ് വെട്ടിയതുമായി ബന്ധപ്പെട്ട പരാതിയില്‍ പോലിസ് അലംഭാവം കാട്ടുന്നതായി ആരോപണം.വൈക്കം വൈക്കപ്രയാര്‍ സ്വദേശിയായ മോളി മാത്യൂ(75) ആണ് വാര്‍ത്താസമ്മേളനത്തില്‍ പരാതി ഉന്നയിച്ചത്. കരിങ്കുന്നം മ്രാലയില്‍ സ്വന്തമായിട്ടുള്ള ഭൂമിയിലുടെ സമീപവാസിയായ തേക്കിന്‍മൂട്ടില്‍ സണ്ണി റോഡ് വെട്ടാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
മോളി മാത്യൂവിന്റെ സ്ഥലത്തിനു പിന്നില്‍ 10 സെന്റ് വസ്തു സണ്ണിക്കുണ്ട് ഈ ഭൂമിയിലേക്കാണ് റോഡ് വെട്ടാന്‍ ശ്രമം. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ് ഇദേഹമെന്ന് മോളി മാത്യൂ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കഴിഞ്ഞ 25നു രാത്രി സണ്ണി പറമ്പില്‍ കയറി കയ്യാല പൊളിച്ച് റോഡ് നിര്‍മ്മിക്കുന്നതായി നാട്ടുകാരാണ് മോളി മാത്യുവിനെ ഫോണ്‍ വിളിച്ചറിയിച്ചത്.അടുത്ത ദിവസം തന്നെ സണ്ണി നേരിട്ട് വിളിച്ച് പറമ്പിലൂടെ ബലമായി റോഡ് വെട്ടുമെന്നും ഞാന്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രമുഖ നേതാവാണെന്നും പറഞ്ഞു.
ഇതിനെ തുടര്‍ന്ന് അടുത്ത ദിവസം തൊടുപുഴയിലെത്തി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കോടതിയില്‍ നിന്നും കമ്മീഷണര്‍ സ്ഥലം പരിശോധിക്കാനെത്തുമെന്നറിഞ്ഞ സണ്ണി കഴിഞ്ഞ 27നു വൈകിട്ട് വസ്തുവില്‍ കയറി കയ്യാല പൊളിക്കാനും റോഡ് വെട്ടാനും വീണ്ടും ശ്രമിച്ചു. പറമ്പിലെ 20 കുലയ്ക്കാറായ വാഴ, മൂന്ന് വര്‍ഷം പ്രായമായ 12 തേക്കിന്‍തൈകള്‍,3 വര്‍ഷം പ്രായമായ 5 മഹാഗണി തൈകള്‍ എന്നിവ വെട്ടി നശിപ്പിച്ചു. 25000 രൂപയുടെ കൃഷി നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കരിങ്കുന്നം സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലിസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും മോളി മാത്യു പറഞ്ഞു.
Next Story

RELATED STORIES

Share it