Gulf

വിധവകളുടെ വിസക്കായി പ്രത്യേക സൗകര്യങ്ങളുമായി ദുബയ് എമിഗ്രേഷന്‍

വിധവകളുടെ വിസക്കായി പ്രത്യേക സൗകര്യങ്ങളുമായി ദുബയ് എമിഗ്രേഷന്‍
X
ദുബയ് : യുഎഇ യിലെ പുതിയ വിസാ നിയമപ്രകാരം അനുവദിച്ച വിധവകളുടെയും വിവാഹ മോചിതരുടെയും വിസ നടപടികള്‍ കൈകാര്യം ചെയ്യാന്‍ ദുബയ് ഫെസ്റ്റിവല്‍ സിറ്റി യിലെ എമിഗ്രേഷന്‍ ഓഫീസില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് എമിഗ്രേഷന്‍ അധിക്യതര്‍ അറിയിച്ചു. ഇത്തരകാരുടെ വിസ നടപടികള്‍ വേഗത്തില്‍ കൈകാര്യം ചെയ്യായുവാന്‍ വേണ്ടി വകുപ്പിന്റെ 12 വനിതാ ജീവനക്കാരെയാണി ഇതിനായി നിയോഗിച്ചിരിക്കുന്നത്. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയുള്ള സമയങ്ങളിലാണ് ഇവര്‍ക്ക് മാത്രമായുള്ള സേവനങ്ങള്‍ ഇവിടെ നിന്ന് ലഭ്യമാവുക. ബാങ്ക്, ടൈപിംഗ് സെന്റര്‍ അടക്കം 12 കൗണ്ടറുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതാണ് .
പ്രത്യേക പരിഗണന വിഭാഗത്തില്‍പ്പെടുന്ന ഇത്തരക്കാരുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്ന രീതിയില്‍ അവര്‍ക്ക് ആവശ്യമായ എല്ലാം സൗകര്യങ്ങളും ഒരുക്കി കൊണ്ടാണ് ദുബൈ ഫെസ്റ്റിവല്‍ സിറ്റിയിലെ ഓഫീസില്‍ ഉപഭോക്താക്കള്‍ക്ക് സേവനം ലഭി്ക്കുകയെന്ന് എമിഗ്രേഷന്‍ ദുബയ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു.നിലവിലുള്ള കൗണ്ടറുകളില്‍ ഇത്തരം കേസുകള്‍ സംസാരിക്കുന്നത് ഉചിതമല്ലെന്ന് മനസ്സിലാക്കിയതിനാലാണ് അവര്‍ക്ക് മാത്രമായുള്ള സ്വകാര്യ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും അവരുടെ വിസ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ദുബയ് എമിറേറ്റിലെ ഓഫീസ് ഇതു മാത്രമായിരിക്കും. യുഎഇ വിസ നിയമത്തില്‍ വരുത്തിയ സമഗ്രമായ മാറ്റങ്ങള്‍ ഒക്ടോബര്‍ 21 ഞായറാഴ്ച മുതലാണ്
നിലവില്‍ വന്നത്.പുതിയ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍ക്കും സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ ഒരു വര്‍ഷത്തേക്കുള്ള താമസ വിസയാണ് അനുവദിച്ചു കിട്ടുക. പങ്കാളിയുടെ മരണത്തിന്റെയോ വിവാഹബന്ധം വേര്‍പെടുത്തിയതിന്റെയോ അന്നുമുതല്‍ ഒരു വര്‍ഷക്കാലമാണ് അനുമതി. യു.എ.ഇ.യിലുള്ള അവരുടെ കുട്ടികള്‍ക്കും ആനുകൂല്യം ലഭ്യമാണ്. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പദവി നിലനിര്‍ത്താന്‍ സഹായകരമായ രീതിയിലാണ് നടപടിക്രമങ്ങള്‍ ഉള്ളതെന്ന് ദുബൈ എമിഗ്രേഷന്‍ അധിക്യതര്‍ വ്യക്തമാക്കി

വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും നിലവിലെ വിസ റദ്ദ് ചെയ്യാനും പുതിയ ഒരു വര്‍ഷത്തെ താമസ വിസയ്ക്ക് അപേക്ഷിക്കാനും 100 ദിര്‍ഹം വീതമാണ് ഫീസ്. ഏറെ മാനുഷിക പരിഗണന വിഭാഗത്തില്‍പ്പെടുന്ന ഇത്തരക്കാര്‍ക്ക് വീണ്ടും സുരക്ഷിതമായി രാജ്യത്ത് തുടരുന്നതിന് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടിയെന്ന് അധിക്യതര്‍ അറിയിച്ചു.
അപേക്ഷകരായ വിധവകളും അവരുടെ കുട്ടികളും ഭര്‍ത്താവിന്റെ മരണസമയത്ത് അവരുടെ സ്‌പോണ്‌സര്‍ഷി പ്പിലായിരിക്കണം .അത് പോലെ വിവാഹമോചിത രായ സ്ത്രീ അപേക്ഷകരും അവരുടെ കുട്ടികളും മാത്രവുമല്ല വിസാ കാലാവധി കഴിയാനും പാടില്ല.സാധാരണ വിസ നടപടികള്‍ അവിശ്യമായ രേഖകള്‍ക്ക് പുറമേ വിവാഹമോചനം നടത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖ, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ മാതാവാണെന്ന് തെളിയിക്കുന്ന രേഖ, എമിറേറ്റ്‌സ് ഐ ഡി ,കൂടാതെ 18 വയസിന് മുകളിലുള്ള മാതാവിനും കുട്ടികള്‍ക്കും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്,വാടക കരാര്‍ എന്നിവ വിസ നടപടികള്‍ക്ക് അവിശ്യമാണ്.

Next Story

RELATED STORIES

Share it