Flash News

വിദ്വേഷ ശബ്ദ സന്ദേശം : മേജര്‍ രവിക്കെതിരേ പരാതി



തൃശൂര്‍: ഹിന്ദു ഉണരുകയും കൂടുതല്‍ ശക്തി ഉണ്ടാക്കുകയും അന്യമതക്കാര്‍ ക്ഷേത്രങ്ങള്‍ കൈയേറുന്നതു തടയുകയും ചെയ്യാന്‍ തയ്യാറാവണമെന്ന് ആഹ്വാനം ചെയ്യുന്ന സിനിമാസംവിധായകന്‍ മേജര്‍ രവിയുടെ ശബ്ദസന്ദേശത്തിനെതിരേ കേസ് എടുക്കണമെന്നാവശ്യപ്പെട്ടു പരാതി.   തൃശൂര്‍ റൂറല്‍ എസ്പിക്ക് അനൂപ് വി ആര്‍ എന്ന വ്യക്തിയാണ് പരാതി നല്‍കിയത്. പൊതുജനങ്ങള്‍ക്കിടയില്‍ മതപരമായ വിദ്വേഷം, വെറുപ്പ് എന്നിവ ഉണ്ടാക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനു വേണ്ടിയും രാജ്യത്തിന്റെ ഐക്യസംരക്ഷണത്തിനു വിഘാതമാവുന്നതരത്തില്‍ നവമാധ്യമങ്ങള്‍ വഴി കുറ്റകരമായ പ്രചാരണം നടത്തിയതിന് കേസെടുക്കണം എന്നാണു പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം.  സമൂഹത്തില്‍ മതവിദ്വേഷം ഉണ്ടാക്കാന്‍ ബോധപൂര്‍വം രവി ആഹ്വാനം നല്‍കിയതായാണ് ഹരജിക്കാരന്‍ പറഞ്ഞിരിക്കുന്നത്.മതം പ്രചരിപ്പിക്കാന്‍ അവകാശമുണ്ടെങ്കിലും മതവിദ്വേഷം പടര്‍ത്തുന്നത് കുറ്റകരമാണ്. കഴിഞ്ഞ ദിവസം ആര്‍എസ്എസിന്റെ രഹസ്യ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ രവി അയച്ച ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it