വിദ്വേഷ രാഷ്ട്രീയം രാജ്യത്തിന് വന്‍ഭീഷണി: ഫാറൂഖ് അബ്ദുല്ല

ജമ്മു: വിദ്വേഷത്തിന്റെ രാഷ്ട്രീയം രാജ്യത്തിന്റെ ഐക്യത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല. വിദ്വേഷ രാഷ്ട്രീയം പരത്തുന്നവര്‍ ജമ്മു കശ്മീരില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വര്‍ഗീയ ധ്രുവീകരണത്തിനെതിരേ വരാന്‍ പോവുന്ന പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ജാഗ്രത പാലിക്കണം. ഒരു മതത്തിനും ഇവിടെ ഒരു ഭീഷണിയുമില്ല. വല്ല ഭീഷണിയുമുണ്ടെങ്കില്‍ അത് വര്‍ഗീയ ശക്തികളെ സംരക്ഷിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനു മാത്രമാണ്. ഇന്നലെ നാഷനല്‍ കോണ്‍ഫറന്‍സ് ആസ്ഥാനത്തു നടന്ന മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഐക്യത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും തിളങ്ങുന്ന മാതൃകയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജമ്മു കശ്മീരില്‍ നിന്നു വെറുപ്പ് പരത്തുന്നവരും  വര്‍ഗീയ ധ്രുവീകരണം നടത്തുന്നവരും ഒഴിഞ്ഞു പോവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യം ഉറപ്പു വരുത്തുന്നതില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള പങ്കു വ്യക്തമാക്കിയ അദ്ദേഹം വരാന്‍ പോവുന്ന വലിയ വെല്ലുവിളി നേരിടാന്‍ തയ്യാറെടുക്കണമെന്ന്  നാഷനല്‍ കോണ്‍ഫറന്‍സ് അംഗങ്ങളോട് ആഹ്വാനം ചെയ്തു.
Next Story

RELATED STORIES

Share it