Most commented

വിദ്വേഷപ്രസംഗം: കത്തേരിയക്കെതിരേ നടപടി വേണമെന്ന് പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷപ്രസംഗം നടത്തിയ കേന്ദ്രമന്ത്രി കത്തേരിയ അടക്കമുള്ള സംഘപരിവാര നേതാക്കള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ കെ എം ഷെരീഫ്.
ആഗ്രയില്‍ പൊതുയോഗത്തില്‍വച്ച് രാജ്യത്തെ മുസ്‌ലിം സമൂഹത്തിനെതിരേ അവസാന യുദ്ധത്തിന് ഹിന്ദുക്കള്‍ തയ്യാറെടുക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സംഘപരിവാര നേതാക്കള്‍ ശ്രമിച്ചത്. ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ്കൂടി ലക്ഷ്യമിട്ടായിരുന്നു ഇത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നത് ഹിന്ദുത്വ കക്ഷികളുടെ സ്ഥിരം തന്ത്രമാണ്.
2013ല്‍ മുസഫര്‍നഗറില്‍ സംഭവിച്ചതും ഇതാണ്. അതില്‍ നിരപരാധികള്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു.
പതിനായിരക്കണക്കിന് പേര്‍ അഭയാര്‍ഥി ക്യാംപുകളിലായി. ഇത്തരം സംഘപരിവാര നീക്കങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും സാമുദായിക ഐക്യം നിലനില്‍ത്താന്‍ ജനങ്ങള്‍ പരിശ്രമിക്കണമെന്നും കെ എം ഷെരീഫ് അഭ്യര്‍ഥിച്ചു.
ആഗ്രയിലെ ചടങ്ങില്‍ പങ്കെടുത്ത നേതാക്കളെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും നീക്കണമെന്നും ന്യൂനപക്ഷത്തിനെതിരേ ആക്രമണത്തിന് ആഹ്വാനം ചെയ്തതിന് ഇവര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it