വിദ്വേഷം ജനിപ്പിക്കുന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരേ പരാതി നല്‍കി

ന്യൂഡല്‍ഹി: കഠ്‌വ കൂട്ടബലാല്‍സംഗ കേസില്‍ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് മധു പൂര്‍ണിമ കിശ്വാറിനെതിരേ പ്രശാന്ത് ഭൂഷണ്‍ പരാതി നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ, 295എ, 505 വകുപ്പുകള്‍ പ്രകാരമാണ് ട്വിറ്റര്‍ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് വര്‍ഗീയ വിദ്വേഷവും അക്രമം പ്രേരിപ്പിച്ചതിന് തിലക് മാര്‍ഗ് പോലിസ് സ്‌റ്റേഷനില്‍ ക്രിമിനല്‍ പരാതി ഫയല്‍ ചെയ്തത്.
ജമ്മുമേഖലയില്‍ പിഡിപി സര്‍ക്കാര്‍ കുടിയിരുത്തിയ റോഹിന്‍ഗ്യന്‍ ജിഹാദികളാണ് എട്ടുവയസ്സുകാരി ആസിഫയെ ബലാല്‍സംഗം ചെയ്തതെന്നതടക്കമുള്ള വര്‍ഗീയ വിദ്വേഷം പരത്തുന്ന കുറിപ്പുകളാണ് ഇവര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നത്. ബലാല്‍സംഗം നടത്തിയ പ്രതികളുടെ കുടുംബങ്ങള്‍ ബലിയാടുകളായെന്നുമാണ് ഏപ്രില്‍ 14ന് ഇവര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നത്.
Next Story

RELATED STORIES

Share it