kannur local

വിദ്യാലയ പരിസരത്തെ ലഹരി വില്‍പനയ്‌ക്കെതിരെ കര്‍ശന നടപടി

കണ്ണൂര്‍: വിദ്യാലയ പരിസരങ്ങളിലെ മയക്കുമരുന്ന്, ലഹരിവസ്തുക്കളുടെ വില്‍പന തടയുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ കൈക്കൊള്ളാന്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാരണവശാലും സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ ലഹരി വില്‍പന അനുവദിക്കരുത്.
അത്തരം കടകള്‍ അടപ്പിക്കാനാവശ്യമായ വിധത്തിലുള്ള നടപടികള്‍ കൈക്കൊള്ളണം. വ്യാജമദ്യത്തിനെതിരായ പരിശോധനകളും നടപടികളും ശക്തമായി തുടരണം. ഓണക്കാലത്ത് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണം. വ്യാജക്കള്ള് വരുന്നത് തടയാനും കള്ളവാറ്റും തടയാനും ശ്രദ്ധയുണ്ടാവണം. ആദിവാസി മേഖലകളില്‍ അവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലാവണം പരിശോധനകള്‍. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവല്‍ക്കരണത്തിനുള്ള വിമുക്തി പദ്ധതി ജില്ലയില്‍ നല്ല നിലയില്‍ നടക്കുന്നുണ്ട്.
ഇത് കുറേക്കൂടി വിപുലവും കാര്യക്ഷമവുമാക്കണം. ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുഭാവ ൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉത്തരമേഖല എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ ഡി സന്തോഷ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എം അന്‍സാരി ബീഗു സംസാരിച്ചു. ജില്ലയിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it