palakkad local

വിദ്യാലയങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുന്നു

ആനക്കര: വിദ്യാലയങ്ങള്‍ പുതിയ അധ്യയനവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി സ്‌കൂളുകള്‍ പെയിന്റിങ് നടത്തി മനോഹരമാക്കുന്നുണ്ട്. സ്‌കൂള്‍ പ്രവേശനോല്‍സവങ്ങളും വര്‍ണ്ണാഭമായി നടത്താന്‍ തന്നെയാണ് സ്‌കൂള്‍ പിടിഎകളുടെ തീരുമാനം. സര്‍ക്കാര്‍ സ്‌കൂളുകളാണ് ഇപ്പോള്‍ പെയിന്റിങ് നടത്തി മുഖ ഛായ മാറ്റുന്നത്.
പഴയ ഫര്‍ണ്ണിച്ചറുകള്‍ റിപ്പയര്‍, വാതില്‍, ജനല്‍പ്പൊളികള്‍ എന്നിവ മാറ്റിവെയ്ക്കല്‍ കേടുവന്ന ബഞ്ച്, ഡസ്‌ക്ക് എന്നിവയുടെ അറ്റകുറ്റപണികള്‍ എന്നിവ തകൃതിയായി നടക്കുന്നുണ്ട്. സ്‌കൂള്‍ പരിസരങ്ങള്‍ വൃത്തിയാക്കുന്ന ജോലികളും പുരോഗമിക്കുന്നു.
ഇലക് ഷന്‍ ജോലികള്‍ കഴിഞ്ഞ് തിങ്കളാഴ്ച്ചയാണ് അധ്യാപകര്‍ സ്‌കൂളുകളില്‍ എത്തി തുടങ്ങിയത്. പുതിയ വിദ്യാര്‍ഥികളെ ചേര്‍ക്കല്‍, ടിസി നല്‍കല്‍ എന്നിവ നടക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ക്കാന്‍ കൂടുതല്‍ രക്ഷിതാക്കളെത്തുന്നുണ്ട്. സമീപങ്ങളിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ നിന്നും പേര് വെട്ടി വിദ്യാര്‍ഥികളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ചേര്‍ക്കാനെത്തുന്നുണ്ട്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖല വിദ്യാഭ്യാസ നിലവാരത്തില്‍ ഏറെ മുന്നിലുമാണ്. ഒട്ടുമിക്ക വിദ്യാലയങ്ങളിലും വാഹന സൗകര്യവുമുള്ളതിനാല്‍ വിദ്യാര്‍ഥികള്‍ കൂടുതലായി സര്‍ക്കാര്‍ വിദ്യാലയങ്ങളിലെത്താന്‍ കാരണമായിട്ടുണ്ട്.
എസ്എസ്എല്‍സി, പ്ലസ്ടു എന്നിവയുടെ വിജയ ശതമാനത്തില്‍ ഈ മേഖലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഏറെ മുന്നിലെത്തിയതിനാല്‍ സ്വകാര്യ സ്‌കൂളില്‍ നിന്ന് പേര് വെട്ടി കൂടുതല്‍ പേര്‍ എത്താന്‍ കാരണമായിട്ടുണ്ട്.
എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുളള സമയത്ത് ഒരു ദിവസത്തെ അവധിപേലും നല്‍കാതെ രണ്ട് മാസത്തെ അവധിക്കാലത്തുപോലും വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നടത്തിയിട്ടുപോലും പത്താം ക്ലാസ്, പ്ല്‌സ്ടു പരീക്ഷയില്‍ ഒരു ഫുള്‍ എ പ്ലസ് പോലും നേടികൊടുക്കാന്‍ കഴിയാത്ത സ്വകാര്യ സ്‌കൂളുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it