palakkad local

വിദ്യാലയങ്ങള്‍ക്ക് പുതുമുഖമേകി ഇന്‍സ്‌പെയര്‍ അറ്റ് സ്‌കൂള്‍ പദ്ധതി



പാലക്കാട്:പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ പി കെ ബിജു എംപി നടപ്പാക്കുന്ന ഇന്‍സ്‌പെയര്‍ അറ്റ്‌സ്‌കൂള്‍ പദ്ധതി ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ക്ക് പുതുമുഖമേകുന്നു. പദ്ധതിക്കായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 421.15ലക്ഷം രൂപയാണ് പി കെ ബിജു എംപി അനുവദിച്ചത്. മണ്ഡലത്തിലെ 89 സ്‌കൂളുകളില്‍ ഐടിവികസനവും, അടിസ്ഥാന സൗകര്യവികസനവും ഇതുവരെഏര്‍പ്പെടുത്തിയിട്ടുണ്ട്. അധ്യയന വര്‍ഷാരംഭത്തില്‍ 64സ്‌കൂളുകളില്‍ ഐടിലാബ് സൗകര്യം ലഭ്യമാകും.യാത്രാക്ലേശം ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും മാറ്റി കുട്ടികളെ അണ്‍ എയ്ഡഡ് സ്‌കൂളില്‍ ചേര്‍ക്കുന്ന സാഹചര്യത്തിന് തടയിടുന്നതിനാണ് സ്‌കൂളുകള്‍ക്ക് ബസ്സ്‌വാങ്ങി നല്‍കുന്നതിന് എംപി മുന്‍കയ്യെടുത്തത്. മൂന്ന്‌വര്‍ഷത്തിനിടെ പതിമൂന്ന് സ്‌കൂളുകള്‍ക്ക്  ബസ്സ് വാങ്ങി നല്‍കിയിട്ടുണ്ട്. തത്തമംഗലം എസ്എംഎച്ച്എസ്, പല്ലശ്ശന എഎല്‍പിഎസ്, പികെഎം എല്‍പിഎസ് എന്നീ സ്‌കൂളുകള്‍ക്ക് ഇതിനകം ബസ്സ് വാങ്ങി നല്‍കി. നെന്‍മാറ ഗവ.ബോയ്‌സ്, ഗേള്‍സ്ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് ഈ അധ്യയന വര്‍ഷാംരഭത്തില്‍ ബസ്സുകള്‍ ലഭ്യമാകും.സ്‌കൂളില്‍ ലഭ്യമായിട്ടുളള ഭൗതിക സാഹചര്യം വിദ്യാര്‍ത്ഥിയുടെ മാനസിക നിലവാരത്തെ ബാധിക്കുമെന്നഎം.പിയുടെ നിരീക്ഷണം ഇതിനിടെ 25 സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമായിട്ടുണ്ട്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുളളതും, ചരിത്ര പ്രാധാന്യം നിറഞ്ഞതുമായ ആലത്തൂര്‍ഗവ.മാപ്പിള എല്‍പി സ്‌കൂളിന്റെ സ്വന്തംകെട്ടിടമെന്ന ചിരകാലസ്വപ്‌നം പി കെ ബിജു    എം പി യാഥാര്‍ത്ഥ്യമാക്കിയിട്ടുണ്ട്. 50 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. തളൂര്‍ ഇകെഇഎംയുപി, കുമരംപുത്തൂര്‍ ഗവ.എല്‍പി എന്നീ സ്‌കൂളുകളില്‍ കുട്ടികള്‍ക്കായുളള പാര്‍ക്കിന്റെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജൂണ്‍ ആദ്യവാരത്തില്‍തന്നെ തുറന്ന് കൊടുക്കും.കുനിശ്ശേരി ഗവ.ഹയര്‍സെക്കണ്‍റി സ്‌കൂളില്‍ 40 ലക്ഷംരൂപയുടെ കെട്ടിടം, പൊല്‍പ്പുളളി ഹൈസ്‌ക്കൂളില്‍ 18ലക്ഷം രൂപയുടെ അസംബ്ലിഹാള്‍, പാലത്തുള്ളി ഗവ.എല്‍പിസ്‌കൂളില്‍ കെട്ടിട നിര്‍മ്മാണം എന്നിവയുടെ നടപടികള്‍ പുരോഗമിക്കുകയാണ്. നെല്ലിയാമ്പതി പോലച്ചിറക്കല്‍ ഹൈസ്‌ക്കൂളിലും, കോഴിപ്പാറ ഹൈസ്‌കൂളിലും ശുചിമുറികളും നിര്‍മിച്ച് നല്‍കുന്നുണ്ട്. സ്‌കൂളുകളില്‍ ലഭ്യമായിട്ടുളള സൗകര്യങ്ങള്‍വിലയിരുത്തുന്നതിനും,പുതിയവികസന പദ്ധതികള്‍ ഏര്‍പ്പെടുത്തുന്നതിനുമായി ഗ്രാമപഞ്ചായത്ത് തലത്തില്‍ യോഗംവിളിച്ച്‌ചേര്‍ക്കുന്ന അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്എം പിയുടെ ഇന്‍സ്‌പെയര്‍അറ്റ്‌സ്‌കൂള്‍ പദ്ധതി. ഇതനുസരിച്ച് പല്ലശ്ശന, തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തുകളില്‍ യോഗം വിളിച്ച് ചേര്‍ക്കുകയും,എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും മെച്ചപ്പെട്ട ഐടി പഠന സൗകര്യം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമായും, സര്‍വ്വശിക്ഷാഅഭിയാനുമായും സംയോജിപ്പിച്ച് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും പരിപാടിയുണ്ട്. വിദ്യാഭ്യാസരംഗത്ത് ഗവേഷണ വിദ്യാര്‍ത്ഥിയുടെഅതേ ജിജ്ഞാസയോടും, കാര്യക്ഷമതയോടെടെയും ഇടപെടുകയും, കാര്യങ്ങള്‍വിശദമായി പഠിച്ച്പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്ന പി.കെ.ബിജു മണ്ഡലത്തിലെ സാധാരണക്കാരന്റെ കുട്ടികള്‍ ആശ്രയിക്കുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തില്‍ വിപ്ലവകരമായ മാറ്റമാണ് ഇന്‍സ്‌പെയര്‍ അറ്റ്‌സ്‌കൂള്‍ പദ്ധതിയിലൂടെ കൊണ്ടുവരുന്നത്.
Next Story

RELATED STORIES

Share it