palakkad local

വിദ്യാലയങ്ങളില്‍ ആര്‍എസ്എസ് അജണ്ട : എഐഎസ്എഫ് മാര്‍ച്ച് നടത്തി



പാലക്കാട്: ദീന്‍ ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷങ്ങള്‍ പൊതുവിദ്യാലയങ്ങളില്‍ നടപ്പിലാക്കുവാനുള്ള കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ നിര്‍ദ്ദേശം തൊണ്ട തൊടാതെ വിഴുങ്ങിയ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരാണെന്ന് എഐഎസ്എഫ്. വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും, സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നുമാവശ്യപ്പെട്ട് എഐഎസ്എഫ്്് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഇഒ മാര്‍ച്ച് നടത്തി. മാര്‍ച്ച് എഐഎസ്എഫ്്് സംസ്ഥാന ജോ: സെക്രട്ടറി കബീര്‍ മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിദ്യാലയങ്ങള്‍ കാവി വല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ ഭരണകൂടത്തിന്റെ അജണ്ടയ്ക്ക്, മതനിരപേക്ഷ വിദ്യാഭാസത്തിന്റെ അടിത്തറയായ കേരളത്തിലെ പൊതു വിദ്യാലയങ്ങളെ ഉപയോഗിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. സവര്‍ണ ഹൈന്ദവ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര ഭരണാധികാരികളുടെ ഏജന്റായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മാറുന്നത് അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷിനാഫ് പല്ലശ്ശന അധ്യക്ഷത വഹിച്ചു. വിഷ്ണു, ശരത്ത് ഒറ്റപ്പാലം, പ്രകാശ്, രഞ്ജിത്ത്, സജിത്ത്, ജിഷ്ണു, വിഷ്ണു അയിലൂര്‍ സംസാരിച്ചു. തുടര്‍ന്ന് വിവാദ സര്‍ക്കുലര്‍ കത്തിച്ചു പ്രതിക്ഷേധിച്ചു.
Next Story

RELATED STORIES

Share it