വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ സംഘപരിവാരത്തിന് കനത്ത പ്രഹരമേല്‍പിക്കും: പി അബ്ദുല്‍ നാസര്‍

കോഴിക്കോട്: ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് രാജ്യത്ത് അനുദിനം ശക്തിപ്രാപിക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ സംഘപരിവാര ഫാഷിസ്റ്റുകള്‍ക്ക് കനത്ത പ്രഹരമേല്‍പിക്കുമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ അധ്യക്ഷന്‍ പി അബ്ദുല്‍ നാസര്‍.
ജാതീയതക്കെതിരായ, ബ്രാഹ്മണ വ്യവസ്ഥിതിക്കെതിരായ സമരങ്ങള്‍ക്ക് പുതിയ തുറവി വന്നിരിക്കുന്നു. ഹൈദരാബാദ് യൂനിവേഴ്‌സിറ്റി കാംപസ് ടിയാനന്‍മെന്‍ സ്‌ക്വയറിനു സമാനമായി വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ പുതിയ ചരിത്രം രചിക്കുന്നു. മോദി അധികാരത്തില്‍ വന്ന ശേഷം ബോംബു സ്‌ഫോടനങ്ങളും ഏറ്റുമുട്ടല്‍ കൊലകളും വ്യാജ തീവ്രവാദ പ്രചാരണങ്ങളും താരതമ്യേന കുറവാണ്. മുമ്പ് ശക്തമായിരുന്ന ഇത്തരം ശ്രമങ്ങള്‍ ബിജെപി സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതിനുള്ള കുറുക്കു വഴികളായിരുന്നു.
സാഹിത്യകാരന്‍മാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതടക്കം വലിയ തോതില്‍ അസഹിഷ്ണുതയ്‌ക്കെതിരായ പ്രതിഷേധം ഉയരുന്നു. അസഹിഷ്ണുത മുമ്പേ ഉണ്ടായിരുന്നെങ്കിലും ശക്തി പ്രാപിച്ചതും അതിന്റെ സര്‍വസ്വരൂപം പുറത്തുവന്നതും ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ അധികാരത്തിലേറിയ ശേഷമാണ്. ഇത്തരം ഒരു സാഹചര്യത്തിലാണ് ഫാഷിസത്തിനെതിരേ കൃത്യമായ നിലപാടെടുത്ത കാംപസ് ഫ്രണ്ട് പോലുള്ള പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് പതാക ഉയര്‍ത്തി. ഉദ്ഘാടന സമ്മേളനത്തില്‍ സി എ റഊഫ് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ ക്രിയാത്മക സമരത്തിന്റെ മാതൃകയാവാനും പ്രസ്ഥാനങ്ങള്‍ക്ക് അജണ്ട നിര്‍ണയിക്കാനും പത്തുവര്‍ഷം കൊണ്ട് കാംപസ് ഫ്രണ്ടിന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍നാസര്‍ സ്വാഗതം പറഞ്ഞു. തേജസ് മാനേജിങ് എഡിറ്റര്‍ പ്രഫ. പി കോയ ആശയങ്ങളും യാഥാര്‍ഥ്യങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റുമാരായ നഫീസത്തുല്‍ മിസ്‌രിയ, മുഹമ്മദ് ഷെമീര്‍, സെക്രട്ടറിമാരായ എസ് മുഹമ്മദ് റാഷിദ്, ആരിഫ് മുഹമ്മദ്, ഖജാഞ്ചി ഷഫീഖ് കല്ലായി, സമിതിയംഗങ്ങളായ മുഹമ്മദ് രിഫ, റഊഫ് ശെരീഫ്, ഇര്‍ഷാദ് മൊറയൂര്‍, ഹസ്‌ന ഫെബിന്‍, എം ബി ഷെഫിന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it