ernakulam local

വിദ്യാര്‍ഥിയെ തട്ടികൊണ്ട് പോവാന്‍ ശ്രമിച്ച സംഭവംനാട്ടുകാര്‍ ആശങ്കയില്‍;

പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിമൂവാറ്റുപുഴ: വിദ്യാര്‍ഥിയെ തട്ടികൊണ്ട് പോവാന്‍ ശ്രമിച്ച സംഭവം നാട്ടുകാര്‍ ആശങ്കയില്‍. പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച വൈകീട്ട് ഏഴിന് മഗ്‌രിബ് നമസ്‌ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുളവൂര്‍ മുളാട്ട് അബ്ദുല്‍ സലാമിന്റെ മകന്‍ അഫ്രിന്‍ സലാം(10)നെയാണ് കാറിലെത്തിയ സംഘം തട്ടികൊണ്ടു പോവാന്‍ ശ്രമിച്ചത്. മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദില്‍ നിന്നും മഗ്‌രിബ് നമസ്‌ക്കാരം കഴിഞ്ഞ് തൊട്ടടുത്തു തന്നെയുള്ള വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അമ്പലംപടിവീട്ടൂര്‍ റോഡില്‍ നിന്നും എത്തിയ കാറ് കുട്ടിയുടെ മുന്നില്‍ ചവിട്ടി നിര്‍ത്തിയ ശേഷം അഫ്രിനെ കാറിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. ഭയന്നു പോയ കുട്ടി ബഹളം വച്ച് കുതറി മാറി ഓടി രക്ഷപെടുകയായിരുന്നു.  ശരീരത്തില്‍ നിന്നും ഷര്‍ട്ട് ബട്ടന്‍സ ്‌പൊട്ടി ഊരി പോയതു മൂലമാണ് കുട്ടിക്ക് രക്ഷപെടാനായത്. പിടിവലിയില്‍ കുട്ടിക്ക് പരിക്കേറ്റ കുട്ടിയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബഹളം കേട്ട് സമീപവാസികളും മറ്റും ഓടിയെത്തിയതോടെ കാര്‍ ഓടിച്ചു പോകുകയായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്നലെ മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോന്‍, സിഐ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസി ടിവി കാമറ പോലിസ്  പരിശോധിച്ചു. ഇതിന് പുറമെ സൈബര്‍ സെല്ലിന്റെ സഹായവും പോലിസ് തേടിയിട്ടുണ്ട്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിരവധിയാളുകളെ പോലിസ് ചോദ്യം ചെയ്തു. തികച്ചും ഗ്രാമപ്രദേശമായ മുളവൂരില്‍ കുട്ടിയെ തട്ടികൊണ്ട് പോവാനുള്ള ശ്രമം നാട്ടുകാരില്‍ ആശങ്കയുളവാക്കിയിരിക്കുകയാണ്. ഇന്നലെ രാവിലെ മദ്രസയിലേക്ക് കുട്ടികളെ രക്ഷിതാക്കള്‍ നേരിട്ട് കൊണ്ട് വന്ന് വിടുന്നകാഴ്ചയാണ് മുളവൂരില്‍ കാണാന്‍ കഴിഞ്ഞത്. ഇതിന് പുറമെ സ്‌കൂള്‍ ബസ്സില്‍ രക്ഷിതാക്കള്‍ നേരിട്ടെത്തിയാണ് കുട്ടികളെ കയറ്റി വട്ടത്. പോലിസിന്റെ അന്വേഷണം നടക്കുമ്പോഴും നാട്ടുകാരുടെ നേതൃത്വത്തിലും പ്രദേശത്ത് അന്വേഷണം നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it