Flash News

വിദ്യാര്‍ഥിയുടെ മരണം : രണ്ടാമത്തെ കുട്ടിയുടെ പങ്കും അന്വേഷിക്കുന്നു



ന്യൂഡല്‍ഹി: ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ഏഴ് വയസ്സുകാരനെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാമതൊരു വിദ്യാര്‍ഥിയുടെ പങ്കു കൂടി സിബിഐ അന്വേഷിക്കുന്നു. പ്രദ്യുമാന്‍ താക്കൂര്‍ എന്ന കുട്ടിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ ടോയ്‌ലറ്റില്‍ കിടക്കുന്നതായി തോട്ടക്കാരനെ അറിയിച്ച 16കാരനായ പ്രതിയോടൊപ്പമുണ്ടായിരുന്ന രണ്ടാമത്തെ വിദ്യാര്‍ഥിയുടെ പങ്കാണ് അന്വേഷിക്കുന്നത്.  രണ്ടാമത്തെ വിദ്യാര്‍ഥി എങ്ങിനെയാണ് സംഭവത്തെക്കുറിച്ചറിഞ്ഞതെന്ന് മനസ്സിലാക്കി പൂര്‍ണ തോതില്‍ വിവരങ്ങള്‍ ശേഖരിക്കാനാണു സിബിഐയുടെ ശ്രമം. 16കാരനായ പ്രതി ജുവനൈല്‍ കോടതിയില്‍ പിതാവിന്റെയും സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗത്തിന്റെയും മുന്നിലാണ് കഴിഞ്ഞദിവസം കുറ്റസമ്മതം നടത്തിയത്.
Next Story

RELATED STORIES

Share it